ഭാര്യയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങളോളം പീഡിപ്പിച്ചത് അറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

rape

Representational Image

ജയ്പൂര്‍: ഭാര്യയെ തട്ടിക്കൊണ്ടു പോയി തടവില്‍ പാര്‍പ്പിച്ച് പീഡിപ്പിച്ചത് അറിഞ്ഞ ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ചുരു ജില്ലയിലാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ മാസം 22-ന് ആണ് യുവതിയെ ഒരുസംഘം ആളുകള്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടു പോയത്. 25കാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതിയെ ജീപ്പിലെത്തിയ മൂന്നംഗസംഘം ബസ് കാത്തുനില്‍ക്കുന്നതിനിടെ ലിഫ്റ്റ് വാഗ്ദാനം ചെയ്ത് വാഹനത്തില്‍ കയറ്റുകയായിരുന്നു.

സ്ത്രീയെ ഇവര്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്തെ ഒരു കുടിലില്‍ എത്തിച്ച് മൂന്ന് ദിവസത്തോളം താമസിപ്പിച്ച് പീഡിപ്പിച്ച ശേഷം മറ്റൊരു സംഘത്തിന് ഒരു ലക്ഷം രൂപക്ക് വിറ്റു. അവരും പീഡനം തുടര്‍ന്നു. പിന്നീട് പ്രതികളുടെ ഗ്രാമത്തിലെ ലീലാറാം എന്നയാളെ കൊണ്ട് വിവാഹം കഴിപ്പിക്കുകയും അയാളില്‍ നിന്ന് ഒരു ലക്ഷം രൂപ വാങ്ങിക്കുകയും ചെയ്തു.

ഇതിനിടെ നിരവധി തവണ യുവതി രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഒടുവില്‍ കഴിഞ്ഞ 28-ആം തീയതി ഗ്രാമത്തിലെ മറ്റൊരാളുടെ സഹായത്തോടെ രക്ഷപ്പെട്ട സ്ത്രീ പൊലീസ് സ്റ്റേഷനിലെത്തി. പൊലീസുകാര്‍ ചേര്‍ന്നാണ് യുവതിയെ വീട്ടിലെത്തിക്കുകയും നടന്ന സംഭവങ്ങള്‍ ഭര്‍ത്താവിനോട് വിവരിക്കുകയും ചെയ്തു. ഭാര്യ നേരിട്ട പീഡനം അറിഞ്ഞ ഭര്‍ത്താവ് മനോവിഷമത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനാല്‍ ഇയാളുടെ ജീവന്‍ രക്ഷിക്കാനായി.

സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, കൂട്ടബലാല്‍സംഗം, നിര്‍ബന്ധിത വിവാഹം,മനുഷ്യക്കടത്ത് തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പേരെ കണ്ടാല്‍ തിരിച്ചറിയാമെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top