പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്താന്‍ ‘മമ്മി’ വീണ്ടുമെത്തുന്നു; പുതിയ പതിപ്പിന്റെ ടീസര്‍ പുറത്തിറങ്ങി

mummy-2

പ്രേക്ഷകരെ ഭയത്തിന്റേയും ആകാംക്ഷയുടേയും മുള്‍മുനയില്‍ നിര്‍ത്തിയ ഹോളിവുഡ് ചിത്രം ‘മമ്മി’ യുടെ പുതിയ പതിപ്പിറങ്ങുന്നു. സൂപ്പര്‍സ്റ്റാര്‍ ടോം ക്രൂസ് നായകനാവുന്ന ദ മമ്മി എന്ന് പേരിട്ടിരിക്കുന്ന മൂന്നാം പതിപ്പിന്റെ ടീസര്‍ വെള്ളിയാഴ്ച പുറത്തിറങ്ങി. മുന്‍പിറങ്ങിയ  ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തവും കൂടുതല്‍ ആകാംക്ഷയും ഉണര്‍ത്തുന്നതായിരിക്കും പുതിയ ചിത്രമാണെന്നാണ് ടീസര്‍ നല്‍കുന്ന പ്രതീക്ഷ.

അലക്‌സ് കര്‍സ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ടോം ക്രൂസിന് പുറമേ സോഫിയ ബോടെല്ല, ആബെല്‍ വാലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. 1999 ല്‍ ആണ് മമ്മി സീരിസിലെ ആദ്യ ചിത്രമായി ദ മമ്മി എന്ന ചിത്രം പുറത്തിറങ്ങുന്നത്. സ്റ്റീഫന്‍ സമ്മേഴ്‌സ് ഒരുക്കിയ ഈ ചിത്രത്തില്‍ ബ്രണ്ടന്‍ ഫ്രേസറും, റേച്ചല്‍ വെയ്‌സുമായിരുന്ന പ്രധാന താരങ്ങള്‍.

ആദ്യ പതിപ്പിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് 2001 ല്‍ ദ് മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ രണ്ടാം ഭാഗവും പുറത്തിറങ്ങി. പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ അണിയിച്ചൊരുക്കുന്ന മൂന്നാം പതിപ്പ് പ്രേഷകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കില്ലായെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാഗ്ദ്ധാനം

2001 ല്‍ പുറത്തിറങ്ങിയ ദ മമ്മി റിട്ടേണ്‍സിലെ ഒരു രംഗം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top