ജിയോയുടെ സൗജന്യ സേവനങ്ങള്‍ മാര്‍ച്ച് വരെ നീട്ടിയ മുകേഷ് അംബാനി ‘മുത്താണെന്ന്’ ട്രോളന്മാര്‍; നവമാധ്യമങ്ങളില്‍ ആഘോഷം

jio
ജിയോയുടെ വെല്‍ക്കം ഓഫര്‍ മാര്‍ച്ച് 30 വരെ നീട്ടികിട്ടിയതിന്റെ ആവേശത്തിലാണ് ജിയോ ഉപഭോക്താക്കള്‍. ഹാപ്പി ന്യൂ ഇയര്‍ ഓഫറായാണ് മുകേഷ് അംബാനി പുതിയ തീരുമാനം അറിയിച്ചത്. തീരുമാനം പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയിലെങ്ങും ആഹ്ലാദ പ്രകടനങ്ങളായിരുന്നു. ഇപ്പോഴിതാ വെല്‍ക്കം ഓഫറിനെ ആഘോഷമാക്കി ട്രോളന്‍മാരും രംഗത്ത് വന്നിരിക്കുന്നു.

15319477_1175950055793705_392120522_n

ഡിസംബറില്‍ അവസാനിക്കുമെന്ന് കരുതിയ ഓഫര്‍ മാര്‍ച്ച് വരെ നീട്ടിയ ട്രോളന്‍മാര്‍ ശരിക്കും ഉപയോഗിച്ചിടുണ്ട്. ഓഫര്‍ നീട്ടാന്‍ തയ്യാറായ ജിയോ മുതലാളി മുകേഷ് അംബാനിയെ ദൈവത്തെ പോലെയും മാലാഖയപ്പോലെയും കാണുന്നവരാണ് ജിയോ യുസര്‍മാരെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. ജിയോ യൂസര്‍ മാത്രമല്ല, അവനില്‍ നിന്ന് ഹോട്ട് സപോട്ടിലൂടെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന റൂംമേറ്റും മുകേഷിനെ ആരാധിക്കുന്നത് ട്രോളില്‍ കാണാം. ഓഫറുകള്‍ വാരിക്കൊടുക്കുമ്പോഴും അവസാനം വല്ല ബില്ലും വന്നാല്‍ വീടിന്റെ ആധാരം വില്‍ക്കേണ്ടി വരുമെന്നാണ് ട്രോളന്‍മാരുടെ സംശയം

15300758_1175949985793712_1852148579_n

പരീക്ഷക്ക് പഠിക്കാതെ സൗജന്യ നെറ്റില്‍ ഫോണില്‍ കളിച്ച് കഴിഞ്ഞ പരീക്ഷ തോറ്റ തന്നെ അടുത്ത പരീക്ഷക്കും തോല്‍പിക്കാന്‍ തന്നെയാണല്ലെ ജിയോയുടെ നീക്കമെന്ന തരത്തിലുള്ള ട്രോളുകള്‍ക്കും കുറവില്ല. ഒരു തരത്തിലും ജയിക്കാന്‍ അനുവദിക്കില്ല എന്ന് ഉറപ്പിച്ച് ഇറങ്ങിയിരിക്കുകയാണല്ലെ എന്ന ചോദ്യമാണ് വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്നത്.

15327708_1175950275793683_2095843724_n

ജിയോയുടെ ഓഫര്‍ ഡിസംബറില്‍ തീരുന്നത് കാത്തിരുന്ന മറ്റ് കമ്പനികള്‍ പുതിയ തീരുമാനം കേട്ട് പ്രാഞ്ചിയേട്ടനിലെ മമ്മൂട്ടിയെ പോലെ ബോധം കെട്ട് വീണിരിക്കുകയാണെന്നും മാധവന്‍ കള്ളനാ പക്ഷെ മാധവന്‍ കട്ടതൊന്നും ചേക്ക് വിട്ട് പോയിട്ടില്ല എന്ന മീശമാധവനിലെ സംഭാഷണം കടം കൊണ്ട് അംബാനി കള്ളപ്പണക്കാരനാ പക്ഷെ അംബാനി കട്ടതൊന്നും ഇന്ത്യ വിട്ട് പോയിട്ടില്ല എന്നു പറയുന്ന ട്രോളുകള്‍ വരേയുണ്ട്‌.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ച് കൊണ്ടിരിക്കുന്ന ഏതാനും ട്രോളുകള്‍

15240087_1175950295793681_1692902469_n 15280913_1175950352460342_103709514_n 15281039_1175950102460367_240806712_n 15282025_1175950392460338_739740962_n 15301097_1175950079127036_969862837_n 15301116_1175950032460374_45925502_n 15301196_1175950225793688_183386224_n 15301198_1175949995793711_1906022377_n 15310322_1175950095793701_829627858_n 15310324_1175950195793691_1462890289_n 15310482_1175950159127028_1064536712_n 15319364_1175950129127031_1815010455_n 15319393_1175950372460340_861570350_n 15319451_1175950062460371_1383484575_n 15319477_1175950055793705_392120522_n 15319509_1175950299127014_1944069890_n 15319550_1175950252460352_479114405_n 15320228_1175950385793672_1013471208_n 15320402_1175950132460364_906896564_n 15327540_1175950329127011_101640254_n 15327747_1175950029127041_1352005899_n 15327765_1175950282460349_1786684949_n 15327784_1175950045793706_1598889593_n 15328187_1175950165793694_1836476865_n 15328189_1175950319127012_463119665_n
DONT MISS
Top