വെളിപ്പെടുത്തിയ പണം കൊണ്ട് വാങ്ങിയ സ്വര്‍ണത്തിന് നികുതിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

gold

File Image

ദില്ലി: പാര്‍ലമെന്റ് പാസാക്കിയ പുതിയ നികുതി ഭേദഗതി നിയമപ്രകാരം വീടുകളിലും ലോക്കറിലും സൂക്ഷിക്കുന്ന സ്വര്‍ണത്തിന് നികുതി ചുമത്തും എന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍. വെളിപ്പെടുത്താവുന്ന പണം കൊണ്ട് വങ്ങിയതോ പരമ്പരാഗതമായി ലഭിച്ചതോ കാര്‍ഷിക വരുമാനം പോലെ ഒഴിവാക്കിയ പണം കൊണ്ട് വാങ്ങിയതോ സമ്പാദ്യത്തിലൂടെ വാങ്ങിയതോ ആയ സ്വര്‍ണത്തിന് നികുതി ചുമത്തില്ലെന്ന് കേന്ദ്രകര്‍ക്കാര്‍ വ്യക്തമാക്കി. വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണം പരിധിയില്‍ കൂടുതലുണ്ടെങ്കില്‍ പിടിച്ചെടുക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തിയത്.

വിവാഹിതയായ സ്ത്രീകള്‍ക്ക് 62.5 പവന്‍ സ്വര്‍ണവും അവിവാഹിതരായ സ്ത്രീകള്‍ക്ക് 31.5 പവന്‍ സ്വര്‍ണവും പുരുഷന്‍മാര്‍ക്ക് 12.5 പവന്‍ സ്വര്‍ണവും കൈവശം വെക്കാമെന്നാണ് പുതിയ നിയമപ്രകാരം പറയുന്നത്. ഒരു റെയ്ഡിലും ഇവ കണ്ടു കെട്ടാന്‍ പാടില്ല. നേരായ മാര്‍ഗത്തിലൂടെ വാങ്ങുകയോ കൈവശം വന്നുചേരുകയോ ചെയ്ത സ്വര്‍ണം സൂക്ഷിക്കുന്നതിനും പ്രശ്‌നമില്ല.

പുതിയ നികുതി ഭേദഗതി 115 ബിബിഎ പ്രകാരം നിലവിലുള്ള നികുതി 30 ശതമാനത്തിന് പുറമേ 60 ശതമാനം സര്‍ ചാര്‍ഡും 25 ശതമാനം സെസും ഈടാക്കാവുന്നതാണ്. ഇത് വെളിപ്പെടുത്താനോ വിശദീകരിക്കാനോ കഴിയാത്ത പണത്തിനും സ്വത്തിനും ആസ്തികള്‍ക്കും ഉള്ളതാണ്. എന്നാല്‍ ഈ നിയമം പുതിയതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സൂചിപ്പിച്ചു. 1960-ലെ ആദായനികുതി നിയമത്തില്‍ നിലവിലുള്ള 1916-ആമത്തെ വ്യവസ്ഥയില്‍ ഇത് കൃത്യമായി പ്രതിപാദിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

ഈ നിയമത്തില്‍ കഴിഞ്ഞ ദിവസം ഭേദഗതി നടപ്പിലാക്കിയെങ്കിലും അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വെച്ച് പിടിക്കപ്പെട്ടാല്‍ നികുതി ഈടാക്കാനുള്ള 69, 69 എ. 69 ബി എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തിയിരുന്നില്ല. അളവില്‍ കൂടുതല്‍ സ്വര്‍ണം കൈവശം വെച്ചാല്‍ പിടിച്ചെടുക്കുന്നതിന് ആദായനികുതി വകുപ്പിന് നിലവിലുള്ള നിയമം അനുസരിച്ച് തന്നെ അധികാരമുണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top