‘ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ ഹോക്കിം ടീം സ്വര്‍ണ്ണം നേടും’; ഇത് ശ്രീജേഷിന്റെ വാക്ക്

sreejesh

പിആര്‍ ശ്രീജേഷ്

തിരുവനന്തപുരം: 2020ഓടെ ഇന്ത്യന്‍ ഹോക്കി ടീമിനെ ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്ത് എത്തിക്കുമെന്ന് ഇന്ത്യന്‍ നായകന്‍ പി ആര്‍ ശ്രീജേഷ്.  ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുകയാണ് സ്വപ്നം.  ഈ സ്വപ്നം കാണാന്‍ പഠിപ്പിച്ചത് റിയോയിലെ അനുഭവങ്ങള്‍ ആണെന്നും ശ്രീജേഷ് പറഞ്ഞു.

ലോക റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്തി നില്‍ക്കുന്ന ഇന്ത്യന്‍ ഹോക്കി ടീമിനെ 2020ഓടു കൂടി നാലാം സ്ഥാനത്തെത്തിക്കുമെന്ന് ഇന്ത്യന്‍ ഹോക്കി ടീം നായകന്‍ പിആര്‍ ശ്രീജേഷ് പറഞ്ഞു. ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടുക എന്നത് സ്വപ്‌നം മാത്രമല്ല, യാഥാര്‍ത്ഥ്യമാക്കുമെന്നും ശ്രീജേഷ് പറഞ്ഞു.

കേരള ഹോക്കി ടീമിലെ കളിക്കാര്‍ നല്ല കഴിവുള്ളവരാണ്. എന്നാല്‍ അവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ല. ടീമിനെ ഉയര്‍ത്തിക്കൊണ്ടു വരാന്‍ അസോസിയേഷന്‍ മുന്‍കൈ എടുക്കണമെന്നും ശ്രീജേഷ് പറഞ്ഞു. രാജ്യത്തിന് വേണ്ടി കളിക്കുന്നവരെ അവഗണിക്കരുത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കണമെന്നും ശ്രീജേഷ് കൂട്ടിച്ചേര്‍ത്തു. താന്‍ പഠിച്ചിറങ്ങിയ ജിവി രാജ സ്‌കൂളിനെ പഴയ പ്രതാപത്തിലേക്ക് കൊണ്ട് വരുമെന്നും ശ്രീജേഷ് പറഞ്ഞു.

DONT MISS
Top