മോഹന്‍ലാലിന്‍റെ ‘ഒപ്പം’ തമിഴിലേക്ക്; ചിത്രമെത്തുന്നത് മൊഴിമാറ്റി

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് ചിത്രം ഒപ്പം തമിഴിലേക്ക്. മൊഴിമാറ്റിയാണ് ചിത്രം തമിഴ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നതെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞു.  മോഹന്‍ലാലിന്‍റെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റുകളില്‍ ഒന്നായ ഒപ്പം തമിഴിലേക്ക് എത്തുമ്പോള്‍ കമല്‍ഹാസനായിരിക്കും നായകനെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റുന്നതേയുള്ളു എന്നാണ് സംവിധായകന്‍ പ്രിയദര്‍ശന്‍ പറയുന്നത്.

ഹിന്ദിയിലും കന്നഡയിലും ഒപ്പം റീമേക്ക് പതിപ്പുകള്‍ ഉണ്ടാകും. എന്നാല്‍ തമിഴിലും തെലുങ്കിലും മോഹന്‍ലാല്‍ തന്നെ ഡബ്ബ് ചെയ്ത് സിനിമ പുറത്തിറങ്ങും. ഒപ്പത്തിന്റെ ഹിന്ദി റീമേക്ക് പ്രിയദര്‍ശന്‍ തന്നെയായിരിക്കും സംവിധാനം ചെയ്യുന്നത്. നിലവില്‍ അക്ഷയ് കുമാര്‍ നായകനായ സിനിമയുടെ തയ്യാറെടുപ്പിലാണ് പ്രിയദര്‍ശന്‍. ഈ ചിത്രത്തിന് ശേഷമായിരിക്കും ഒപ്പം ഹിന്ദി റീമേക്ക് എന്നാണ് സൂചന. കന്നഡയില്‍ സൂപ്പര്‍താരം ശിവ് രാജ്കുമാറാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധകഥാപാത്രമാകുന്നത്.

ഏറെ കാലത്തിന് ശേഷം മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ഹിറ്റ് ചിത്രമാണ് ഒപ്പം. പ്രിയദര്‍ശനാണ് ഒപ്പത്തിന്റെ തിരക്കഥയും നിര്‍വഹിച്ചത്. കേരളത്തില്‍ നൂറാം ദിനത്തിലേക്ക് കടക്കുമ്പോഴാണ് ചിത്രം തമിഴിലും തെലുങ്കില്‍ ഡബ്ബിംഗ് പതിപ്പുകളായി എത്തുന്നത്. വിസ്മയം, ജനതാ ഗാരേജ് എന്നീ സിനിമകളിലൂടെ മോഹന്‍ലാലിന് തമിഴിലും തെലുങ്കിലും ലഭിച്ച് സ്വീകാര്യത ഒപ്പത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷ.

DONT MISS
Top