‘ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ’; അണികളെ ‘ചാണകസംഘികള്‍’ എന്ന് വിളിച്ച കെ സുരേന്ദ്രനെ ആഘോഷമാക്കി നവമാധ്യമങ്ങള്‍

k-sr

തിരുവനന്തപുരം: സംഘപരിവാര്‍ പ്രവര്‍ത്തകരെ രാഷ്ട്രീയ എതിരാളികള്‍ പരിഹാസത്തോടെ വിളിക്കുന്ന ‘ ചാണകസംഘികള്‍’ എന്ന പ്രയോഗം ഏറ്റെടുത്ത് ഫെയ്‌സ്ബുക്കില്‍ കുറിപ്പെഴുതിയ ബിജെപി നേതാവ് കെ സുരേന്ദ്രനാണ് സമുഹ്യമാധ്യമങ്ങളിലെ ഇന്നത്തെ ട്രോള്‍താരം.

സഹകരണ ബാങ്കുകളില്‍ അക്കൗണ്ട് തുറക്കുന്നതിന് കെവൈസി നിര്‍ബന്ധമാക്കാന്‍ (ഉപഭോക്താവിന്റെ പൂര്‍ണവിവരങ്ങള്‍) ഇന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ‘ചാണകസംഘികള്‍ കാരണം കെവൈസി എങ്കില്‍ കെവൈസി. ഞങ്ങള്‍ സംസ്ഥാന നിയമേ അനുസരിക്കൂ എന്നൊക്കെ പറഞ്ഞവര് ഒന്നയഞ്ഞ മട്ടുണ്ട്. ഇതു നേരത്തെ ചെയ്തിരുന്നെങ്കില്‍ പാവപ്പെട്ട നിക്ഷേപകര്‍ക്ക് ബുദ്ധിമുട്ടുണ്ടാവില്ലായിരുന്നു’ എന്ന പോസ്റ്റിടുന്നത്.

15181512_144849525994633_8122001964169068361_n

കേന്ദ്രത്തിലുള്ള ബിജെപി സര്‍ക്കാറിന്റെ കര്‍ശന നിയന്ത്രണം മൂലം കെവൈസി നടപ്പിലാക്കാന്‍ സംസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറായി എന്നാണ് സുരേന്ദ്രന്‍ ഉദ്ദേശിച്ചത്. പക്ഷെ പോസ്റ്റില്‍ എതിരാളികളുടെ ചാണകസംഘി പ്രയോഗം കടന്നു വന്നപ്പോള്‍ സമുഹമാധ്യമങ്ങള്‍ അത് ശരിക്കുമങ്ങ് ഏറ്റെടുക്കുകയായിരുന്നു. ബിജെപി പ്രവര്‍ത്തകര്‍ ചാണകസംഘികളാണെന്ന് സുരേന്ദ്രന്‍ തന്നെ അംഗീകരിച്ചിരിക്കുകയാണെന്നാണ് എതിരാളികളുടെ കമന്റുകള്‍. സംഘികളുടെ തലയിയില്‍ ചാണകം ആണെന്ന് തുറന്ന് സമ്മതിച്ച സുരേന്ദ്രന്‍ജീക്ക് അഭിവാന്ദ്യങ്ങള്‍ അര്‍പ്പിക്കുന്നതാണ് ഈ പോസ്റ്റിന് കീഴിലെ കമന്റുകളിലധികവും.

15193462_675986119241870_4792048528579423722_n

‘ചാണകസംഘി’ ആരോ കളിയാക്കാന്‍ വിളിക്കുന്നതാണ് എന്നായിരുന്നു ഇതുവരെ കരുതിയിരുന്നത്. അതൊരു അലങ്കാരമായി കൊണ്ടുനടക്കുകയായിരുന്നു എന്ന് അറിഞ്ഞില്ല എന്ന അഭിപ്രായവും പലര്‍ക്കുമുണ്ട്. സുരേന്ദ്രന്റെ ചാണകസംഘി എന്ന പ്രയോഗത്തിനെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകരും രംഗത്ത് വന്നിട്ടുണ്ട്. ഉള്ളി സുര എന്നും പൂക്കള സുര എന്നുള്ള പേരുകള്‍ താങ്കള്‍ക്ക് ഉണ്ടെന്നു കരുതി സ്വയം സേവകര്‍ക്ക് പേരിടാന്‍ നിക്കല്ലേ എന്നാണ് ഇവരുടെ മുന്നറിയിപ്പ്.

15267530_1359189174132152_583477973966592284_n

ട്രോള്‍ ഗ്രൂപ്പുകളിലും ചാണകസംഘി പ്രയോഗം തന്നെയാണ് ഇന്നത്തെ താരം. കാര്യം ഞങ്ങള്‍ക്ക് നാട്ടില്‍ ചാണകത്തിന്റെ വിലയെ ഉള്ളുവെങ്കിലും ആശാന്‍ തന്നെ ഇങ്ങനെ വിളിക്കരുതായിരുന്നു എന്നു പറയുന്ന ബിജെപി പ്രവര്‍ത്തകന്‍ മുതല്‍ ഒടുവില്‍ കുറ്റസമ്മതം നടത്തി അല്ലെ എന്ന് ചോദിക്കുന്ന എതിരാളിയെവരെ ട്രോളുകളില്‍ കാണാം.

15171003_1898520193712386_1117449777484863744_n

15178238_1310075742389797_123845392301679041_n
15181494_812522572184233_7858665301669666057_n

15193703_1046146352161809_7566380845925535683_n 15202687_1192176587517487_469261993538393769_n 15203341_1173635579383048_8339543819133958183_n 15219598_338753063157181_2973801553924836020_n 15220244_1364792356878212_3462691555913503765_n 15232273_1506056996088815_50867316796591962_n 15232342_1486503341364437_6631596770849226806_n 15241930_1464360120259905_2968060140360383181_n 15267530_1359189174132152_583477973966592284_n
DONT MISS
Top