ഇനി ആപ്പില്ലാതെയും യൂബര്‍ ടാക്‌സികളെ ബുക്ക് ചെയ്യാം; നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം

uber

ഇനി യൂബര്‍ ടാക്‌സികളെ ബുക്ക് ചെയ്യാന്‍ ആപ്പിന്റെ ആവശ്യമില്ല. പുത്തന്‍ ഫീച്ചറായ ഡയല്‍ ആന്‍ യൂബറിലൂടെ ഇനി മൊബൈല്‍ ഫോണ്‍ ബ്രൗസറിലൂടെയും യൂബര്‍ ടാക്‌സികളെ ഉപയോക്താക്കള്‍ക്ക് ബുക്ക് ചെയ്യാന്‍ അവസരം ലഭിക്കും. നിലവില്‍ രാജ്യത്തെ 29 നഗരങ്ങളിലാണ് ഡയല്‍ ആന്‍ യൂബര്‍ ഫീച്ചര്‍ ലഭ്യമാവുക.

രാജ്യത്തെ, 29 നഗരങ്ങളില്‍ പുതിയ ഫീച്ചര്‍ ലഭ്യമാവുമെങ്കിലും നാഗ്പൂര്‍, കൊച്ചി, ഗുവാഹത്തി, ജോധ്പൂര്‍ എന്നീ നാല് നഗരങ്ങളിലാകും ആദ്യ ഘട്ടത്തില്‍ ഡയല്‍ ആന്‍ യൂബര്‍ ഫീച്ചര്‍ ലഭിക്കുക. കണക്ടിവിറ്റി കുറഞ്ഞ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുത്തന്‍ ഫീച്ചറിനെ യൂബര്‍ അണിനിരത്തുന്നത്.

എങ്ങനെ യൂബര്‍ ടാക്‌സികളെ ബ്രൗസറിലൂടെ ബുക്ക് ചെയ്യാം-

  • dial.uber.com എന്ന വിലാസം മൊബൈല്‍ ഫോണ്‍ ബ്രൗസറില്‍ നല്‍കുക
  • മെബൈല്‍ നമ്പര്‍ നല്‍കി യൂബര്‍ പേജില്‍ റജിസ്റ്റര്‍ ചെയ്യുക അല്ലെങ്കില്‍ ലോഗിന്‍ ചെയ്യുക
  • തുടര്‍ന്ന് നല്‍കുന്ന യാത്രയുടെ പശ്ചാത്തലത്തില്‍ യാത്രാ നിരക്ക് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉപയോക്താവിന് ലഭിക്കും
  • യൂബര്‍ ടാക്‌സി ഡ്രൈവറുമായി ഉപയോക്താവിന് ബന്ധപ്പെടാം. ഇതിലൂടെ നിങ്ങള്‍ എവിടെ നിന്നാണ് കയറുക എന്നതിനെ കുറിച്ച് വ്യക്തത നല്‍കാം
  • യാത്ര അവസാനിച്ചതിന് ശേഷം, ഡ്രൈവര്‍ക്ക് പണം നല്‍കാം

അതേസമയം, ബുക്ക് ചെയ്ത യാത്ര റദ്ദാക്കുന്ന സാഹചര്യത്തില്‍ ചെറിയ തുക അടുത്ത യാത്രയില്‍ നിന്നും യൂബര്‍ ഈടാക്കുന്നതാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top