മണിയാശാന്‍ പൂമരം പാട്ട് പാടിയാല്‍ എങ്ങനെയുണ്ടാകും? അതും ‘ഹൈവോള്‍ട്ടേജില്‍’

poomaram-mani

കാളിദാസ് ജയറാമും വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയും

ഇപ്പോള്‍ എല്ലായിടത്തും ‘പൂമരം’ പൂത്തിരിക്കുകയാണല്ലോ. കാളിദാസ് ജയറാമിനു പുറമേ വേറെ നിരവധി പേര്‍ ഇതിനോടകം പൂമരം പാട്ട് പാടിക്കഴിഞ്ഞു. പൂമരത്തിന്റെ യഥാര്‍ത്ഥ പാട്ടിനെ പോലെ തന്നെ റീമിക്‌സ് പതിപ്പുകള്‍ക്കും വന്‍ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളില്‍.

ഇപ്പോഴിതാ ട്രോളന്‍മാര്‍ പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. നമ്മുടെ പ്രിയപ്പെട്ട വൈദ്യുതമന്ത്രി മണിയാശാനാണ് ഇപ്പോള്‍ പൂമരം കൊണ്ട് കപ്പലുണ്ടാക്കിയത്. വന്‍സ്വീകാര്യതയാണ് ഉടുമ്പന്‍ചോല എംഎല്‍എയായും കൂടിയായ എംഎം മണി പാട്ട് പാടിയപ്പോള്‍ ലഭിച്ചത്.

നവമാധ്യമങ്ങളിലെ ട്രോള്‍ പേജുകളിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. മണിയാശാന്റെ ദൃശ്യങ്ങളും പൂമരം പാട്ടും ചേര്‍ട്ട് എഡിറ്റ് ചെയ്താണ് വീഡിയോ സൃഷ്ടിച്ചിരിക്കുന്നത്. ആശാന്റെ ചുണ്ടനക്കവും പാട്ടും തമ്മിലുള്ള സാമ്യം മികച്ചതാണ് എന്നാണ് കമന്റുകളിലുയരുന്ന അഭിപ്രായം.

പൂമരം പാട്ടിന്റെ നിരവധി വേര്‍ഷനുകള്‍ ഇതിനോടകം തന്നെ പുറത്തിറങ്ങിയിട്ടുണ്ട്. ഫിലിപ്പൈന്‍കാരി പാടുന്ന പൂമരം പാട്ടിന്റെ വീഡിയോയും ഈ ദിവസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ വൈറലാവുകയാണ്.ചാര്‍ലിയിലെ ദുല്‍ഖറിന്റെയും പാര്‍വതിയുടെയും രംഗങ്ങള്‍ ചേര്‍ത്ത് വിഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

നവംബര്‍ 18ന് പുറത്തിറങ്ങിയ പൂമരം ഗാനം യൂട്യൂബില്‍ ഇതിനോടകം തന്നെ അമ്പത് ലക്ഷത്തില്‍പ്പരം ആള്‍ക്കാരാണ് കണ്ടു കഴിഞ്ഞത്.യൂട്യൂബിലെ തന്നെ ഏറ്റവും ട്രെന്‍ഡിംഗ് വീഡിയോകളിലൊന്നായി പൂമരം ഗാനം മാറിക്കഴിഞ്ഞിട്ടുണ്ട്. ആശാന്‍ ബാബുവും ദയാല്‍ സിങ്ങും രചിച്ച ഈ ഗാനം സംഗീതം പകര്‍ന്ന് ആലപിച്ചിരിക്കുന്നത് ഫൈസല്‍ റാസിയാണ്.

മണിയാശാന്റെ പൂമരം പാട്ട് കാണാം:

DONT MISS