കരുത്തന്‍ ബാറ്ററിയുമായി ലെനവൊ K6 പവര്‍ വരുന്നൂ

lenovo

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ശക്തമായ സാന്നിധ്യമറിയിക്കാന്‍ ലെനവൊ, പുത്തന്‍ മോഡലുമായി വീണ്ടും വരുന്നു. ലെനവൊ K6 പവര്‍ എന്ന പുതിയ മോഡല്‍ ചൊവാഴ്ച മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭിച്ച് തുടങ്ങും. മോട്ടോ ശ്രേണിയിലൂടെയും വൈബ് ശ്രേണിയിലൂടെയും വന്‍പ്രചാരം നേടി കൊണ്ടിരിക്കുന്ന ലെനവൊ, ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഒരുപിടി സ്മാര്‍ട്ട്‌ഫോണുകളെ ഇതിനകം നല്‍കി കഴിഞ്ഞു.

ബെര്‍ലിനില്‍ വെച്ച് നടന്ന ഐഎഫ്എ 2016 ട്രേഡ് ഷോയിലാണ് K6 പവറിനെ ലെനവൊ ഔദ്യോഗികമായി അവതരിപ്പിച്ചിരുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ 4000 mAh ബാറ്ററ കപ്പാസിറ്റി തന്നെയാണ് K6 പവറിന്റെ പ്രധാന ആകര്‍ഷണം.

lenovo

പ്രീമിയം ഫിനിഷങ്ങിനായി ഉള്‍പ്പെടുത്തിയിട്ടുള്ള മെറ്റല്‍ ഡിസൈനും K6 പവറിന്റെ മാറ്റ് കൂട്ടുന്നു. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ്, സില്‍വര്‍ നിറങ്ങളിലാണ് K6 പവര്‍ സ്മാര്‍ട്ട്‌ഫോണിനെ ലെനവൊ നല്‍കിയിട്ടുള്ളത്. ആന്‍ഡ്രോയ്ഡിന്റെ മുന്‍ പതിപ്പായ മാര്‍ഷ്‌മെല്ലോയില്‍ അധിഷ്ടിതമായി ലെനവൊ K6 പവറില്‍ കരുത്തേകുന്നത്, 64 ബിറ്റ് സ്‌നാപ്ഡ്രാഗണ്‍ 430 ഒക്ടാ കോര്‍ പ്രോസസറാണ്. ഒപ്പം ഗ്രാഫിക്‌സിനായി അഡ്രീനോ 505 ജിപിയുവും ലെനവൊ ഒരുക്കിയിട്ടുണ്ട്. അഞ്ച് ഇഞ്ച് ഫുള്‍എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയ ലെനവൊ K6 പവറില്‍, 2 ജിബി റാമും, 32 ജിബി സ്റ്റോറേജുമാണ് ലഭിക്കുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് മുഖേന എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്.

lenovo

13 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയും, എട്ട് മെഗാപിക്‌സല്‍ സെക്കണ്ടറി ക്യമാറയും മോശമല്ലാത്ത ക്യാമറ ക്ലാരിറ്റി നല്‍കുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കണക്ടിവിറ്റിയ്ക്കായി 4ജി എല്‍ടിഇ, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് സംവിധാനങ്ങളും ലെനവൊ K6 പവറില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top