സൂപ്പര്‍ മാരിയോ 2016 ല്‍ നിങ്ങളും കുടുങ്ങിയോ? ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന പുത്തന്‍ തലവേദനയെ നിങ്ങള്‍ക്ക് അനായാസം പ്രതിരോധിക്കാം

fb

ഫെയ്‌സ്ബുക്കിനെ രസകരമാക്കുന്ന ഘടകങ്ങളില്‍ ഒന്ന് അതിലെ ആപ്പുകളും ഗെയിമുകളുമാണ്. ഇത്തരം ആപ്പുകളും ഗെയിമുകളിലും പങ്കെടുക്കാന്‍ നമ്മുടെ സുഹൃത്തുക്കളില്‍ നിന്നും റിക്വസ്റ്റുകളും ലഭിക്കാറുമുണ്ട്. എന്നാല്‍ ഈയിടെയായി ഒട്ടുമിക്ക ഉപയോക്താക്കളുടെയും നോട്ടിഫിക്കേഷന്‍ ബാറുകളില്‍ സൂപ്പര്‍ മാരിയോ 2016 എന്ന ഗെയിമിന്റെ റിക്വസ്റ്റ് അനിയന്ത്രിതമായി വന്ന് നിറയുകയാണ്. ഇതെന്താണ് സംഭവം എന്ന് ചിലരെങ്കിലും അതിശയിച്ചേക്കാം.

സൂപ്പര്‍ മാരിയോ 2016 എന്ന ഗെയിം റിക്വസ്റ്റ് സ്വീകരിച്ച് നിങ്ങള്‍ ഗെയിം കളിച്ചാല്‍, ഓട്ടോമാറ്റിക് ആയി അത് നിങ്ങളുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെടും. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും നിങ്ങളുടെ അനുവാദമില്ലാതെ തന്നെ സൂപ്പര്‍ മാരിയോ 2016, നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക് റിക്വസ്റ്റ് അയക്കുന്നു. ഇത്തരത്തില്‍ ഉപയോക്താക്കള്‍ അറിയാതെ വരുന്ന റിക്വസ്റ്റുകളാണ് നമ്മുക്കെല്ലാം ലഭിച്ച് കൊണ്ടിരിക്കുന്നത്.

ഇത് എങ്ങനെ നിര്‍ത്തലാക്കാം-

നിങ്ങള്‍ ഫെയ്‌സ്ബുക്ക് മൊബൈല്‍ ആപ്പാണ് ഉപയോഗിക്കുന്നത് എങ്കില്‍,

  • ഫെയ്‌സ്ബുക്ക് ആപ്പ് തുറക്കുക
  • സെറ്റിങ്ങസില്‍ ചെന്ന് അക്കൗണ്ട് സെറ്റിങ്ങ്‌സ തെരഞ്ഞെടുക്കുക
  • അക്കൗണ്ട് സെറ്റിങ്ങസില്‍ ചെന്നാല്‍ ആപ്പ്‌സ് എന്ന ഓപ്ഷന്‍ കാണാം. അത് തെരഞ്ഞെടുക്കുക
  • ഇതില്‍ പ്ലാറ്റ്‌ഫോം എന്ന ഓപ്ഷന് കീഴില്‍ നിങ്ങള്‍ എത്ര ആപ്പുകള്‍ക്കും വെബ്‌സൈറ്റുകള്‍ക്കും അക്കൗണ്ടുമായി ബന്ധപ്പെടാന്‍ അനുവാദം നല്‍കിയിട്ടുണ്ട് എന്ന് കാണാം. ഇത് തെരഞ്ഞെടുക്കുക
  • തുറന്നെത്തുന്ന വിന്‍ഡോയില്‍ ആപ്പുകളുടെ ലിസ്റ്റില്‍ നിന്നും സൂപ്പര്‍ മാരിയോ 2016 തെരഞ്ഞെടുക്കുക
  • തുടര്‍ന്ന് സൂപ്പര്‍ മാരിയോ 2016 ആപ്പിനെ റിമൂവ് ചെയ്യാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കുക. സൂപ്പര്‍ മാരിയോ 2016 മുമ്പ് അക്കൗണ്ടില്‍ നടത്തിയ എല്ലാ ആക്ടിവിറ്റികളും ഡിലീറ്റ് ചെയ്യാനുള്ള ബോക്‌സില്‍ ശരി അടയാളപ്പെടുത്തിയതിന് ശേഷം റിമൂവ് ചെയ്യുക.
fb

ഒപ്പം പ്ലാറ്റ്‌ഫോം ഓപ്ഷനില്‍ തന്നെ ഗെയിം-ആപ്ലിക്കേഷനകള്‍ റിക്വസ്റ്റുകള്‍ ലഭിക്കണമോ എന്ന കാര്യം ഉപയോക്താവിന് തെരഞ്ഞെടുക്കാവുന്നതാണ്.

ഇനി നിങ്ങള്‍ ഫെയ്‌സ്ബുക്ക് വെബ്‌സൈറ്റാണ് ഉപയോഗിക്കുന്നതെങ്കില്‍,

സെറ്റിങ്ങസ് തെരഞ്ഞെടുത്തതിന് ശേഷം, ആപ്പ്‌സിലേക്ക് കടക്കുക. ഇവിടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട് കിടക്കുന്ന ആപ്പുകളുടെ ലിസ്റ്റ് കാണാം. തുടര്‍ന്ന് സൂപ്പര്‍ മാരിയോ ഉള്‍പ്പെടെയുള്ള അനാവശ്യ ആപ്പുകള്‍ റിമൂവ് ചെയ്യുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top