ഹോങ്കോങ് ഓപ്പണ്‍; പിവി സിന്ധുവിന് പിന്നാലെ സമീര്‍ വര്‍മയ്ക്കും ഫൈനലില്‍ തോല്‍വി

sindhu
കോവ്‌ലൂണ്‍: ഹോങ്കോങ്ങ് ഓപ്പണ്‍ സീരീസിന്റെ ഫൈനലില്‍ ഇന്ത്യക്ക് ഇരട്ട തോല്‍വി. പിവി സിന്ധു ചൈനീസ് താരം തയ് സൂ യിങ്ങിനോട് പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ പുരുഷ വിഭാഗത്തില്‍ സമീര്‍ വര്‍മയെ ഹോങ്കോങ് താരം നിങ് കാങ്ങ് ലോങ് പരാജയപ്പെടുത്തുകയായിരുന്നു. പുരുഷ വിഭാഗത്തിന്റെ ഫൈനലിലെ രണ്ട് താരങ്ങള്‍ക്കും ഇത് കരിയറിലെ ആദ്യ ഓപ്പണ്‍ സീരീസ് ഫൈനല്‍ ആയിരുന്നെങ്കിലും മികച്ച മത്സരമാണ് ഇരുവരും കാഴ്ച്ചവെച്ചത്.

പിവി സിന്ധു നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടതെങ്കില്‍ വാശിയേറിയ പോരാട്ടത്തിനൊടുവിലായിരുന്നു സമീര്‍ വര്‍മയുടെ കീഴടങ്ങല്‍. സ്‌കോര്‍ 21-14, 10-21, 21-11 ആദ്യ സെറ്റ് ഹോങ്കോങ് താരം സ്വന്തമാങ്കിയെങ്കിലും രണ്ടാം സെറ്റില്‍ സമീര്‍ തിരിച്ച് വന്നു. എന്നാല്‍ മൂന്നാം സെറ്റില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ച നിങ് കാങ്ങ് സെറ്റും മത്സരവും സ്വന്തമാക്കി. നേരത്തെ ചൈനീസ് താരം തായ് സൂ യിങ്ങിനെ നേരിട്ട പി വി സിന്ധു 41 മിനിറ്റ് ദൈര്‍ഘ്യമേറിയ പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. 15-21, 17-21 എന്നീ സ്‌കോറിനാണ് യൂ സിങ്ങ് സിന്ധുവിനെ കീഴടക്കിയത്.

റിയോ ഒളിമ്പിക്‌സില്‍ സിന്ധുവില്‍ നിന്നും ഏറ്റ തോല്‍വിയുടെ മധുര പ്രതികാരം കൂടിയാണ് ചൈനീസ് താരം തായ് സൂ യിങ്ങ് ഹോങ്കോങ്ങ് സീരീസില്‍ നടത്തിയത്. ലോക മൂന്നാം നമ്പര്‍ താരമായ സൂ യിങ്ങ്, ആദ്യ ഗെയിം മുതല്‍ക്കെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി വി സിന്ധുവിന് സൂ യിങ്ങിന്റെ ചടുല നീക്കങ്ങളെ പലപ്പോഴും പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നു.

DONT MISS
Top