ഹോങ്കോങ് ഓപ്പണ്‍; പിവി സിന്ധുവും സമീര്‍ വര്‍മയും ഫൈനലില്‍

sindhu
കൗലൂണ്‍: ചൈന ഓപ്പണ്‍ സീരീസ് കിരീട നേട്ടത്തിന് പിന്നാലെ പിവി സിന്ധു ഹോങ്കോങ് ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ഫൈനലില്‍ കടന്നു. സിന്ധുവിനെ കൂടാതെ പുരുഷ വിഭാഗത്തില്‍ നിന്ന് സമീര്‍ വര്‍മ്മയും ഫൈനലിലെത്തിയത് ഇന്ത്യക്ക് ഇരട്ടി മധുരമായി. ഹോങ്കോങ് താരം ച്വേങ്ക് ഗാന്‍യിയെ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. ആദ്യ സെറ്റ് 21-14 നും രണ്ടാം സെറ്റ് 21-16 നും താരം സ്വന്തമാക്കി.

സിന്ധുവിനെ മത്സരത്തിന്‍റെ തനി ആവര്‍ത്തനം പോലെ  നേരിട്ടുള്ള സെറ്റുകള്‍ വിജയിച്ചാണ് സമീര്‍ വര്‍മ ഫൈനലില്‍ പ്രവേശിച്ചത്. ഡെന്‍മാര്‍ക്കിന്റെ ജോര്‍ഗെന്‍സെന്നിനെയാണ് സമീര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-19, 24-22. ആദ്യമായാണ് സമീര്‍ വര്‍മ സൂപ്പര്‍ സീരീസ് ഫൈനലില്‍ കടക്കുന്നത്. ഫൈനലില്‍ സിന്ധു ചൈനയുടെ തായ് താസു യിങ്ങിനേയും സമീര്‍ ഹോങ്കോങിന്റെ ആങ്കസ് എന്‍ജി കാ ലോങ്ങിനേയും നേരിടും.

മറ്റൊരു ഇന്ത്യന്‍ താരം സൈന നെഹ് വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. മത്സരം സൈന വിജയിച്ചിരുന്നെങ്കില്‍ സെമിയില്‍ പി വി സിന്ധുവിനെയായിരുന്നു നേരിടേണ്ടി വരിക. മികച്ച ഫോമില്‍ കളിക്കുന്ന പി വി സിന്ധു ഈയിടെ വനിതാ ബാഡ്മിന്റണില്‍ എട്ടാം സ്ഥാനത്ത് എത്തിയിരുന്നു.

DONT MISS
Top