2016 ല്‍ ഗൂഗിള്‍ ‘ചരമഗീതം’ എഴുതിയ സേവനങ്ങളും ഉത്പന്നങ്ങളും ; അറിയേണ്ടതെല്ലാം

google
2016 ല്‍ ഒരുപിടി ഉത്പന്നങ്ങളെയാണ് ഗൂഗിള്‍ മുഖ്യധാരയില്‍ അവതരിപ്പിച്ചത്. ഗൂഗിള്‍ പിക്‌സല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ മുതല്‍ ഗൂഗിള്‍ ഡെയ്ഡ്രീം വിര്‍ച്വല്‍ റിയാലിറ്റി പ്ലാറ്റ്‌ഫോം വരെ ഗൂഗിളിന്റെ പട്ടികയില്‍ തരംഗമായി മാറിയിരിക്കുകയാണ്. എന്നാല്‍ ലൈംലൈറ്റില്‍ നില്‍ക്കാതെ പോയ ഒരുപിടി സേവനങ്ങളും ഉത്പന്നങ്ങളുമുണ്ട് ഗൂഗിളിന്. എന്തായാലും 2016 ല്‍ ഡിജിറ്റല്‍ മേഖലകള്‍ വെട്ടി പിടിക്കുന്നതിന് ഒപ്പം, തിളങ്ങാതെ അപവാദമായ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ചരമ ഗീതം എഴുതാനും ഗൂഗിള്‍ മറന്നിട്ടുണ്ടായിരുന്നില്ല.

2016 ല്‍ ഗൂഗിള്‍ കൊന്ന ഉത്പന്നങ്ങളും സേവനങ്ങളും-

ഗൂഗിള്‍ കമ്പയര്‍ (Google Compare)-

google

ഏറെ കൊട്ടിഘോഷിച്ച് ഗൂഗിള്‍ രംഗത്തിറക്കിയ ഉത്പന്നമായിരുന്നു ഗൂഗിള്‍ കമ്പയര്‍. പേര് നിര്‍ദ്ദേശിക്കുന്നത് പോലെ, രാജ്യാന്തര ഉത്പന്നങ്ങളെയും സേവനങ്ങളെയും തമ്മില്‍ താരതമ്യം ചെയ്യുകയായിരുന്നു ഗൂഗിള്‍ കമ്പയറിന്റെ ലക്ഷ്യം. എന്തായാലും ലക്ഷ്യം പാളിയപ്പോള്‍ മാര്‍ച്ചില്‍ കമ്പയറിനെ ഗൂഗിള്‍ മടക്കി പെട്ടിയിലാക്കി. ഓട്ടോ ഇന്‍ഷൂറന്‍സ്, ക്രെഡിറ്റ് കാര്‍ഡ്, മുതലായ സേവനങ്ങളെ താരതമ്യം ചെയ്യാനായി 2015 ലായിരുന്നു ഗൂഗിള്‍ കമ്പയര്‍ രംഗത്തെത്തിയിരുന്നത്.

ഗൂഗിള്‍ ഹാംഗൗട്ട് എയര്‍ (Google Hangouts On Air) –

google

മെസ്സേജിങ്ങ് ആപ്പായ ഹാംഗൗട്ടില്‍ യൂട്യൂബുമായി ബന്ധപ്പെടുത്തി ഗൂഗിള്‍ അവതരിപ്പിച്ചിരുന്ന ലൈവ് സ്ട്രീമിങ്ങ് സേവനമാണ് ഗൂഗിളിന് ലഭിച്ച മറ്റൊരു തിരിച്ചടി. എയര്‍ സേവനത്തോടെയുള്ള ഹാംഗൗട്ട് ആപ്പിനെ 2012 ലായിരുന്നു ഗൂഗിള്‍ രംഗത്തിറക്കിയിരുന്നത്.

ഗൂഗിള്‍ നെക്‌സസ് (Google Nexus)-

google

ഒരു പക്ഷെ, 2016 ലെ ഗൂഗിളിന്റെ ധീരമായ തീരുമാനത്തില്‍ ഒന്നാണ് ഗൂഗിള്‍ നെകസസിന്റെ പിന്‍മാറ്റം. വിപണിയില്‍ ശക്തമായി നിലകൊണ്ടിരുന്ന നെക്‌സസ് ശ്രേണിയെ പിന്‍വലിച്ച് പിക്‌സല്‍ ശ്രേണിയെ അവതരിപ്പിച്ച ഗൂഗിള്‍ സ്മാര്‍ട്ട്‌ഫോണ്‍ ശൃഖലയില്‍ ചലനങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. പിക്‌സല്‍ ഫോണുകളുടെ അവതരണ വേളയില്‍ ഇനി മറ്റൊരു നെക്‌സസ് ശ്രേണി ഉണ്ടാകില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയതാണ്. 2010 ലായിരുന്നു ഗൂഗിള്‍ നെക്‌സസ് ഫോണുകളെ അവതരിപ്പിച്ചു തുടങ്ങിയത്. നെക്‌സസിന് കീഴില്‍ എട്ട് സ്മാര്‍ട്ട്‌ഫോണുകളെയും, നാല് ടാബ്ലറ്റുകളെയും, രണ്ട് മീഡിയാ പ്ലെയറുകളെയും ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഗൂഗിള്‍ പിക്കാസ (Google Picasa)-

google

മാര്‍ച്ച് മാസം മുതല്‍ തങ്ങള്‍ പിക്കാസ ആപ്ലിക്കേഷനെ ഡെസ്‌ക്ടോപുകള്‍ക്കായി അവതരിപ്പിക്കില്ലെന്ന് ഗൂഗിള്‍ വ്യക്തമാക്കിയത് ഒരുപിടി സോഫ്റ്റ് വെയര്‍ ആരാധകരെ നിരാശപ്പെടുത്തിയിട്ടുണ്ടാകണം. ഗൂഗിള്‍ ഫോട്ടോസിലുള്ള സിംഗിള്‍ ഫോട്ടോ സേവനങ്ങളിലേക്ക് ശ്രദ്ധ ചെലുത്തുന്നതിനായാണ് ഗൂഗിളിന്റെ ഈ നീക്കം. 2002 ല്‍ ആയിരുന്നു ഗൂഗിള്‍ പിക്കാസ രംഗത്തെത്തിയത്. എന്നാല്‍ 2004 ല്‍ ആണ് പിക്കാസയെ ഗൂഗിള്‍ വാങ്ങുന്നത്.

പ്രോജക്ട് അറ (Project Ara)-

google

ഏറെ പ്രതീക്ഷയോടെ ഗൂഗിള്‍ രംഗത്തിറക്കിയ ആശയമായിരുന്നു ഗൂഗിള്‍ അറ. ഘടകങ്ങള്‍ അന്യോന്യം മാറ്റാവുന്ന മോഡുലാര്‍ സ്മാര്‍ട്ട്‌ഫോണുകളെ വികസിപ്പിക്കുകയായിരുന്നു പ്രോജക്ട് അറ. എന്തായാലും 2016 ല്‍ പ്രോജക്ട് അറയ്ക്കും ഗൂഗിള്‍ ചരമഗീതം എഴുതി.

മാക്, വിന്‍ഡോസ്, ലിനക്‌സ് ഒഎസുകള്‍ക്കായുള്ള ക്രോം ആപ്പുകള്‍-

google

വിവിധ ഒഎസുകള്‍ക്കായുള്ള ക്രോം ആപ്പുകളെ ഗൂഗിള്‍ ക്രമേണ പിന്‍വലിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയതാണ്. ക്രോം ഒഎസിനായാകും ഇനി ക്രോം ആപ്പുകള്‍ ലഭ്യമാവുക. 2017 ന്റെ പകുതിയോടെ വിന്‍ഡോസ്, ലിനക്‌സ്, മാക് ഒഎസ് ഉപഭോക്താക്കള്‍ക്ക് ക്രോം വെബ്‌സ്റ്റോറുകളില്‍ നിന്നും ക്രോം ആപ്പുകളെ ലഭിക്കില്ലെന്ന് ഗൂഗിള്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

മൈ ട്രാക്ക്‌സ് (MyTracks)-

google

ഫിറ്റ്‌നസ് ട്രാക്കിങ്ങ് ആപ്പായ മൈ ട്രാക്ക്‌സിനോടും ഗൂഗിള്‍ ഈ വര്‍ഷം വിട പറഞ്ഞു. 2009 ലായിരുന്നു ആരോഗ്യ പരിരക്ഷയെ മുന്‍നിര്‍ത്തി ഗൂഗിള്‍ മൈട്രാക്ക്‌സിനെ രംഗത്തിറക്കിയിരുന്നത്. 2016 ഏപ്രില്‍ 30 ഓടെ മൈട്രാക്ക്‌സ് ആപ്പ് ലഭ്യമാകില്ലെന്ന് ഗൂഗിള്‍ പ്രഖ്യാപിക്കുകയായിരുന്നു.

പനോരാമിയോ (Panoramio)-

google

അടുത്തിടെയാണ് പനോരാമിയോയെ ഗൂഗിള്‍ കൊന്നത്. ലോക്കേഷനെ അടിസ്ഥാനമാക്കി ചിത്രങ്ങള്‍ പങ്കുവെയ്ക്കാനുള്ള സേവനമായിരുന്നു പനോരമിയോ. 2007 ലാണ് ഗൂഗിള്‍, പനോരാമിയോയെ ഏറ്റെടുത്തത്. 2014 ഗൂഗിള്‍ പനോരാമിയോയെ കൊല്ലാന്‍ നടപടികള്‍ സ്വീകരിച്ചിരുന്നുവെങ്കിലും ഉപയോക്താക്കളുടെ ആവശ്യം മാനിച്ച് നീട്ടുകയായിരുന്നു.

DONT MISS
Top