സോഷ്യല്‍ മീഡിയ പറയുന്നു, മഞ്ജുവായിരുന്നു ശരി; മഞ്ജു വാര്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നവമാധ്യമങ്ങള്‍

manju-kavya-dileepമലയാളത്തിന്റെ പുതിയ താരദമ്പതികള്‍ക്ക് ആശംസ നേര്‍ന്ന് നവ മാധ്യമങ്ങള്‍. സിനിമയിലൂടെ ആരാധകര്‍ കാത്തിരുന്നതെന്തോ അത് യഥാര്‍ത്ഥ ജീവിതത്തിലും സംഭവിച്ചതില്‍ വലിയ സന്തോഷവും ആശംസകളുമാണ് ഇന്ന് രാവിലെ മുതല്‍ സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കപ്പെടുന്നത്. ഒപ്പം ഇരു താരങ്ങള്‍ക്കുമെതിരെ വലിയ വിമര്‍ശനവുമുയരുന്നുണ്ട്.

കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ വേണ്ടിയാണ് മഞ്ജുവിനെ ദിലീപ് വേണ്ടെന്നു വച്ചത് എന്ന തരത്തിലുള്ള ചര്‍ച്ചകളാണ് ഉയര്‍ന്നു വരുന്നത്. ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ മഞ്ജു ശക്തമായ തിരിച്ചുവരവ് നടത്തിയപ്പോള്‍ ദിലീപിനെ അനുസരിക്കാത്ത പരസ്പരം മത്സരിക്കുന്ന ഇവര്‍ എന്ത് ദമ്പതികളാണ് എന്നു വരെ ആരാധകര്‍ സംശയമുന്നയിച്ചിരുന്നു. പേരിനു പ്രശസ്തിക്കും വേണ്ടി മഞ്ജു മകളടക്കമുള്ള കുടംബത്തെ ഉപേക്ഷിച്ചുവെന്നായിരുന്നു അവര്‍ക്കെതിരേയുള്ള വാര്‍ത്തകള്‍. മഞ്ജുവിന്റെ ഭാഗത്തെ ശരികേടിനെ മാത്രമായിരുന്നു ആരാധകര്‍ നിരീക്ഷിച്ചത്.
capture

capture1

manju1
എന്നാല്‍ ദിലീപിന്റെ ജീവിതത്തില്‍ നിന്നും താന്‍ ഒഴിഞ്ഞുമാറുകയാണ്, അതാണ് ശരിയെന്ന വിശദീകരണം മാത്രമായി പല ഗോസിപ്പുകളോടും മഞ്ജു മൗനം പാലിച്ചു. അപ്പോഴും കുറ്റപ്പെടുത്തലുകള്‍ മഞ്ജുവിനെതിരെ മാത്രമായിരുന്നു. ദിലീപ്-കാവ്യ ഗോസിപ്പുകള്‍ ഉയര്‍ന്നു കേള്‍ക്കുമ്പോഴും വര്‍ഷങ്ങളോളം സിനിമയില്‍ നിന്നും മാറിനിന്നതിനു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന മഞ്ജുവിനെതിരെയായിരുന്നു വിമര്‍ശനങ്ങള്‍ അധികവും.

എന്നാല്‍ വര്‍ഷങ്ങളോളം നീണ്ടുനിന്ന ഗോസിപ്പുകള്‍ക്ക് ഫുള്‍ സ്റ്റോപ്പിട്ട് ഇന്ന് ദിലീപും കാവ്യയും വിവാഹിതരാവുമ്പോള്‍ ആരാധകരില്‍ ഭൂരിഭാഗവും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കുന്നത് ഒന്നും അറിയാതെ മഞ്ജുവിനെ വിമര്‍ശിച്ചതിന്റെ പേരിലുള്ള കുറ്റബോധമാണ്. മഞ്ജുവായിരുന്നു ശരിയെന്ന അഭിപ്രായമാണ് ആശംസകളേക്കാള്‍ സോഷ്യല്‍ മീഡിയകളില്‍ ഉയരുന്നത്.

222

തിരുത്താന്‍ പറ്റാത്ത തെറ്റുകളില്‍ നിന്നും ഒഴിഞ്ഞുമാറുന്നതു തന്നെയാണ് ഉചിതമെന്നും ഈ തരത്തില്‍ മഞ്ജു ചെയ്തതാണ് ഏറ്റവും നല്ല കാര്യമെന്നും സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നു. മഞ്ജുവിനെപ്പോലെയുള്ള കഴിവുള്ള ഒരു സ്ത്രീയെ ഇത്രയും കാലം മലയാള സിനിമയ്ക്ക് വിട്ടുതരാത്തതിന്റെ പേരില്‍ ദിലീപിനെതിരെ രൂക്ഷ വിമര്‍ശനവും ഉയരുന്നുണ്ട്.
2

22

ദിലീപ് തനിക്ക് സഹോദരന്റെ സ്ഥാനത്തുള്ള ആളാണെന്ന കാവ്യയുടെ വാദങ്ങളടക്കം നിരത്തിയാണ് മഞ്ജുവിന് സോഷ്യല്‍ മീഡിയ പിന്തുണ പ്രഖ്യാപിക്കുന്നത്. മകള്‍ മീനാക്ഷിക്ക് സ്വന്തം അമ്മയെ നഷ്ടപ്പെട്ടുവെന്ന വേദനയില്ലേയെന്ന സംശയവും നവമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.

2222
1

11
കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ അടുത്ത ബന്ധുക്കള്‍ക്കും സിനിമാ ലോകത്തെയും പുറത്തെയും സുഹൃത്തുക്കള്‍ക്കും മുന്നില്‍ രാവിലെ 9 നും 10 .30 ഇടയിലായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹത്തിന് മകള്‍ മീനാക്ഷിയുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നാണ് ദിലീപിന്റെ പ്രതികരണം. മകള്‍ സമ്മതിച്ചാല്‍ മാത്രം രണ്ടാം വിവാഹമെന്ന് നേരത്തേ ദിലീപ് വ്യക്തമാക്കിയിരുന്നു. ഇനി തനിക്ക് പ്രേക്ഷകരുടേയും ആരാധകരുടെയും അനുഗ്രഹവും ആശംസയുമാണ് ഇനി വേണ്ടതെന്നും ദിലീപ് പറഞ്ഞു.
4adad471-6960-4252-9589-6159ef325e5e
വിവാഹം കഴിക്കാന്‍ പോകുന്ന വിവരം ഇരുവരും ഏറ്റവും അടുത്ത സുഹൃത്തുക്കളോട് പോലും പറഞ്ഞിരുന്നില്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം വരെ ബഹ്‌റിനില്‍ ആയിരുന്ന ദിലീപ് എല്ലാവരോടും ഇന്ന് രാവിലെ കൊച്ചിയിലെ വേദാന്ത ഹോട്ടലില്‍ എത്താന്‍ വിളിച്ചു പറയുകയായിരുന്നു. എന്താണ് കാര്യമെന്ന് പറഞ്ഞിരുന്നില്ല. ചുരുക്കം ചിലരൊഴികെയുള്ളവര്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കൊച്ചിയില്‍ എത്തിയ സുഹൃത്തുക്കള്‍ക്കും ഇവരുടെ വിവാഹമാണെന്ന് മനസ്സിലായത്.

DONT MISS
Top