സിനിമയില്‍ പ്രണയിച്ച് ജീവിതത്തിലൊന്നിച്ച താരജോഡി; വിവാഹത്തിന് മുന്‍പ് ദിലീപും കാവ്യയും ഒന്നിച്ച മലയാള ചിത്രങ്ങള്‍ ഇവ

dileep-kavya-films

20-നു മുകളില്‍ ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ച് അഭിനയിച്ചു

ഒടുവില്‍ അത് സംഭവിച്ചു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കൊണ്ട് ചലച്ചിത്ര താരങ്ങളായ ദിലീപും കാവ്യ മാധവനും വിവാഹിതരായി. നിരവധി ഹിറ്റ് ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ച ദിലീപും കാവ്യ മാധവനും ‘ഭാഗ്യജോടി’ എന്നാണ് അറിയപ്പെട്ടിരുന്നത്.

മലയാള സിനിമയില്‍ ദിലീപിനേക്കാള്‍ ആറ് മാസത്തെ ‘സീനിയോറിറ്റി’ കാവ്യ മാധവനാണ്. കമല്‍ സംവിധാനം ചെയ്ത പൂക്കാലം വരവായി എന്ന ചിത്രത്തില്‍ കാവ്യ അഭിനയച്ചു തുടങ്ങിയതിനു ശേഷമാണ് ദിലീപ് എന്ന ഗോപാലകൃഷ്ണന്‍ ഈ ചിത്രത്തിന്റെ സഹസംവിധായകനാകുന്നത്. കാവ്യ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോഴായിരുന്നു ഇത്.

കാവ്യ മാധവനും ദിലീപും ഒന്നിച്ചഭിനയിച്ച ഹിറ്റ് ചിത്രങ്ങള്‍ ഇവയാണ്

 • ചന്ദ്രനുദിക്കുന്ന ദിക്കില്‍

ലാല്‍ജോസ് സംവിധാനം ചെയ്ത ഈ ചിത്രം 1999-ലാണ് പുറത്തിറങ്ങിയത്. ദിലീപ്-കാവ്യ ജോടി ഒന്നിച്ച ആദ്യ ചിത്രമാണ് ഇത്. ബാബു ജനാർദ്ദനനാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്.

mal_chandranud1303797834
 • ഡാര്‍ലിംഗ് ഡാര്‍ലിംഗ്

2000-ത്തില്‍ പുറത്തിറങ്ങിയ രാജസേനന്‍ ചിത്രമാണ് ഡാര്‍ലിംഗ് ഡാര്‍ലിംഗ്. ദിലീപ്, കാവ്യ മാധവന്‍, വിനീത് എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ഉദയകൃഷ്ണ സിബി കെ തോമസാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചത്.

 • തെങ്കാശിപ്പട്ടണം

റാഫി-മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത് സുരേഷ് ഗോപിയും ലാലുമായിരുന്നു. എങ്കിലും സഹകഥാപാത്ര ജോടിയായി ദിലീപും കാവ്യയും ഉണ്ടായിരുന്നു. 2000-ത്തിലാണ് ചിത്രം പുറത്തിറങ്ങിയത്.

 • ദോസ്ത്

തുളസിദാസ് സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ കുഞ്ചാക്കോ ബോബനും ദിലീപുമാണ് പ്രധാന വേഷങ്ങളിലെത്തിയത്. കാവ്യ മാധവന്‍ ദിലീപിന്റെ സഹോദരിയായാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത് എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്. 2001-ലാണ് ചിത്രം പുറത്തിറങ്ങിയത്.

 • രാക്ഷസരാജാവ്

വിനയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച മമ്മൂട്ടി ചിത്രമാണ് രാക്ഷസരാജാവ്. ഈ ചിത്രത്തില്‍ ജോടിയായി ദിലീപും കാവ്യ മാധവനും ഉണ്ടായിരുന്നു. 2001-ല്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങിയത്.

 • മീശമാധവന്‍

കാവ്യ-ദിലീപ് ജോടിയുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് മീശമാധവന്‍. 2002-ല്‍ പുറത്തിറങ്ങിയ ചിത്രം രചിച്ചത് രഞ്ജന്‍ പ്രമോദും സംവിധാനം ചെയ്തത് ലാല്‍ജോസും ആയിരുന്നു.

meesa-madhavan-images-8c80ccb6-e713-4997-91a3-c4176116d47
 • തിളക്കം

റാഫി മെക്കാര്‍ട്ടിന്‍ രചിച്ച് ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് തിളക്കം. കാവ്യയും ദിലീപും ഒന്നിച്ച ഈ ഹിറ്റ് ചിത്രം 2003-ല്‍ ആണ് പുറത്തിറങ്ങിയത്.

 • മിഴി രണ്ടിലും

രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2003-ല്‍ തന്നെ പുറത്തിറങ്ങിയ ചിത്രമാണ് മിഴി രണ്ടിലും. ദിലീപിനൊപ്പം കാവ്യ ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തിലെത്തിയത്.

 • സദാനന്ദന്റെ സമയം

അക്ബര്‍-ജോസ് സംവിധാനം ചെയ്ത ചിത്രമാണ് സദാനന്ദന്റെ സമയം. 2003-ല്‍ തന്നെയാണ് ഈ ചിത്രവും പുറത്തിറങ്ങിയത്. ദിലീപ് അവതരിപ്പിച്ച സ്‌കൂള്‍ അധ്യാപകന്റെ ഭാര്യയായാണ് കാവ്യ അഭിനയിച്ചത്.

 • പെരുമഴക്കാലം

കമല്‍ സംവിധാനം ചെയ്ത് 2004-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പെരുമഴക്കാലം. ദിലീപിന്റെ ജോടിയായല്ല കാവ്യ ഈ ചിത്രത്തില്‍ അഭിനയിച്ചത്. മീര ജാസ്മിനായിരുന്നു ദിലീപിന്റ ജോടി.

 • റണ്‍വേ

2004-ല്‍ തന്നെ പുറത്തിറങ്ങിയ ജോഷി ചിത്രമാണ് റണ്‍വേ. വാളയാര്‍ പരമശിവമായി ദിലീപ് തകര്‍ത്തഭിനയിച്ച ചിത്രം വന്‍ വിജയമായിരുന്നു.

runway_techsatishmallu
 • കൊച്ചിരാജാവ്

2005-ല്‍ പുറത്തിറങ്ങിയ ജോണി ആന്റണി ചിത്രം. ദിലീപിന്റേയും കാവ്യയുടേയും മികച്ച ചിത്രങ്ങളിലൊന്നാണ് കൊച്ചിരാജാവ്. ഉദയകൃഷ്ണ-സിബി കെ തോമസായിരുന്നു രചന.

 • ചക്കരമുത്ത്

ലോഹിതദാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2006-ല്‍ പുറത്തിറങ്ങഇയ ചിത്രം. ദിലീപിന്റെ വ്യത്യസ്ത കഥാപാത്രത്തിനു കൂട്ട് കാവ്യ തന്നെയായിരുന്നു.

 • ലയണ്‍

ഉദയകൃഷ്ണ സിബി കെ തോമസ് രചിച്ച് ജോഷി സംവിധാനം ചെയ്ത രാഷ്ട്രീയ ചിത്രമാണ് ലയണ്‍. 2006-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ രാഷ്ട്രീയ നേതാവായി ദിലീപും അധ്യാപികയുടെ വേഷത്തില്‍ കാവ്യയും എത്തി.

lion-2006-film-images-1d122939-dd4d-4ed4-b757-b46cd3f3484
 • ഇന്‍സ്‌പെക്ടര്‍ ഗരുഡ്

ജോണി ആന്റണി-ദിലീപ് കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രത്തിലെ നായിക കാവ്യയായിരുന്നു. 2007-ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രചന ഉദയകൃഷ്ണ സിബി കെ തോമസ് ആയിരുന്നു.

 • ട്വന്റി-20

താരസംഘടനയായ ‘അമ്മ’യ്ക്ക് വേണ്ടി ദിലീപ് നിര്‍മ്മിച്ച ചിത്രമായിരുന്നു ട്വന്റി-20. ജോഷി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2008-ലാണ്. ദിലീപിന്റെ നായികയായി അല്ല കാവ്യ ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

 • പാപ്പി അപ്പച്ചാ

നവാഗതനായ മാമാസ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് 2010-ല്‍ പുറത്തിറങ്ങിയ ചിത്രം. കാവ്യ മാധവനായിരുന്നു ചിത്രത്തില്‍ ദിലീപിന്റെ നായിക.

 • വെള്ളരിപ്രാവിന്റെ ചങ്ങാതി

അക്കു അക്ബര്‍ സംവിധാനം ചെയ്ത് 2011-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വെള്ളരിപ്രാവിന്റെ ചങ്ങാതി. സുലേഖ കൊലക്കേസിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. കാവ്യയും ദിലീപുമായിരുന്നു ചിത്രത്തിലെ നായികാ നയകന്‍മാര്‍.

 • ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്

2011-ല്‍ പുറത്തിറങ്ങിയ മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ്. ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രധാനവേഷങ്ങളില്‍ എത്തിയത് മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നിവരാണ്. ദിലീപും കാവ്യയും പ്രണയജോടിയായി ചിത്രത്തിലുണ്ട്.

untitled-1
 • ചൈന ടൗണ്‍

2011-ല്‍ തന്നെ പുറത്തിറങ്ങിയ മറ്റൊരു മള്‍ട്ടി സ്റ്റാര്‍ ചിത്രം. റാഫി-മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത് മോഹന്‍ലാലും ജയറാമുമായിരുന്നു. ദിലീപും കാവ്യയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

 • പിന്നേയും

അടൂര്‍ ഗോപാലകൃഷ്ണന്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ചിത്രമാണ് ഇത്. ഇടവളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് ഇത്. 2016 ആഗസ്റ്റിലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.

pinneyum_film_poster

ഇവ കൂടാതെ ‘റണ്‍വേ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായി ‘വാളയാര്‍ പരമശിവം’ എന്ന പേരില്‍ ഒരു ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് അഭ്യൂഹം. അടൂര്‍ ഭാസിയുടെ കഥ പറയുന്ന കോമഡി കിംഗ് എന്ന ചിത്രത്തിലും ദിലീപും കാവ്യയുമാണ് നായികാ നായകന്‍മാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top