ആര്‍ഭാടങ്ങളില്ലാതെ താരവിവാഹം; ദിലീപ്-കാവ്യ വിവാഹത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കാണാം

kav4

കൊച്ചി: സിനിമാ താരങ്ങളായ ദിലീപും കാവ്യാമാധവനും കൊച്ചിയില്‍ വിവാഹിതരായി. കൊച്ചി വേദാന്ത ഹോട്ടലിലായിരുന്നു വിവാഹം ചടങ്ങുകള്‍ നടന്നത്. മമ്മൂട്ടി, ജയറാം, സിദ്ദീഖ്, ജോമോള്‍, ജനാര്‍ദ്ദനന്‍ തുടങ്ങിയ സിനിമാ മേഖലയിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍ സംഘടിക്കപ്പെട്ടിരുന്നത്.

kav5

എന്നാല്‍ വാര്‍ത്ത ചോരുകയായിരുന്നു. നേരത്തെ ഇന്ന് വിവാഹം നടക്കുന്ന കാര്യം ദിലീപ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. ഒരു വിവാഹം കഴിക്കണമെന്ന് കരുതിയപ്പോള്‍ അതു താനുമായി അപവാദത്തില്‍ തന്നെയുള്ള കൂട്ടുകാരിയെ തന്നെ ആകാമെന്ന് കരുതിയെന്ന്  ദിലീപ് വീഡിയോയിലൂടെ അറിയിച്ചിരുന്നു.

kav-2

തന്റെ ജീവിതത്തില്‍ എന്തെങ്കിലും വലിയ സംഭവങ്ങള്‍ ഉണ്ടായെങ്കില്‍ അത് താന്‍ നേരിട്ട വന്നു പറയുമെന്ന് നേരത്തെ തന്നെ ദീലീപ് അറിയിച്ചിരുന്നു. കല്ല്യാണം കഴിക്കണമെന്നു തോന്നിയപ്പോള്‍ കാര്യം വീട്ടില്‍ പറയുകയും കാവ്യയുടെ കാര്യത്തില്‍ തീരുമാനമെടുത്തത് മകള്‍ മീനാക്ഷിയും കുടുംബവും ചേര്‍ന്നാണെന്നും ദിലീപ് വീഡിയോയില്‍ പറയുന്നു.

താര വിവാഹത്തിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍

kav-6 kav7 kav-9 kav12 kav4 kav-6 k6 k7 k11 kavya-weds

DONT MISS
Top