നിക്കരാഗ്വയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്

nik

സുനാമി മുന്നറിയിപ്പിനു ശേഷവും തീരത്ത് നിന്ന് കളിക്കുന്നവര്‍

മനാഗുവ: മധ്യ അമേരിക്കയുടെ പസഫിക്ക് തീരത്ത് അതിശക്തമായ ഭൂചലനം . ഇതേ തുടര്‍ന്ന് അപകടകരമായ സുനാമിത്തിരകള്‍ ഉണ്ടാകുമെന്ന് അമേരിക്കന്‍ നിരീക്ഷണ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. നിക്കരാഗ്വയുടെയും കോസ്റ്റാറിക്കയുടേയും കരീബിയന്‍ തീരങ്ങളില്‍ കൊടുങ്കാറ്റും ഉണ്ട്.

വലിയ രീതിയിലുള്ള നാശഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് എല്‍ സല്‍വദോറിലെ അടിയന്തിര സേവന വിഭാഗം അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 7.0 ആണ് ഭൂചലനത്തിന്റെ തോത് രേഖപ്പെടുത്തിയത്. എല്‍ സല്‍വദോറിലും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഭൂചലനത്തെ തുടര്‍ന്ന് നിക്കരാഗ്വന്‍ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ടേഗ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഓട്ടോ എന്ന കൊടുങ്കാറ്റാണ് ഇപ്പോള്‍ രാജ്യത്ത് വീശിയടിക്കുന്നത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്ററോളം അകലെയുള്ള തീരപ്രദേശങ്ങളില്‍ സുനാമിത്തിരകള്‍ ഉണ്ടാകുമെന്നാണ് പസഫിക്ക് സുനാമി മുന്നറിയിപ്പ് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

map

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top