ഉംറ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞു: മക്കയിലെ ഹോട്ടല്‍ മേഖല പ്രതിസന്ധിയില്‍

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ എണ്ണം കുറഞ്ഞത് മക്കയിലെ ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. അതേസമയം, ഇന്ത്യക്കാര്‍ക്ക് അനുവദിച്ച ഉംറ വിസയില്‍ 24 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി അധികൃതര്‍ അറിയിച്ചു.

ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ നിന്നാണ് നടപ്പു സീസണില്‍ കൂടുതല്‍ തീര്‍ഥാടകര്‍ എത്തുന്നത്. കുറഞ്ഞ ചെലവിലുള്ള ഉംറ പാക്കേജുകള്‍ തെരഞ്ഞെടുക്കുന്നവരാണ് ഇന്ത്യാ, പാക് തീര്‍ഥാടകര്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുല്‍ ഉംറ തീര്‍ഥാടകര്‍ എത്തിയ ഈജിപ്ത്, ജോര്‍ദാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ എണ്ണം ഈ വര്‍ഷം ഗണ്യമായി കുറഞ്ഞു. അറബ് രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന സാമ്പത്തിക മാന്ദ്യവും രാഷ്ട്രീയ പ്രതിസന്ധികളും ഉംറ തീര്‍ഥാടകരെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ വിശുദ്ധ ഹറമിന് സമീപം പ്രവര്‍ത്തിക്കുന്ന വന്‍കിട ഹോട്ടലുകള്‍ പ്രതിസന്ധിയിലാണ്. കുറഞ്ഞ ചെലവില്‍ ഉംറ നിര്‍വഹിക്കാനെത്തുന്ന തീര്‍ഥാടകരെ പാര്‍പ്പിക്കുന്നതിന് സര്‍വീസ് കമ്പനികള്‍ ഹറമില്‍ നിന്ന് ദുരെയുളള കെട്ടിടങ്ങളാണ് വാടകക്കെടുക്കുന്നത്.

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ഉംറ വിസ വിതരണം ചെയ്തത് പാകിസ്താനും ഇന്ത്യക്കുമാണ്. ഇന്ത്യന്‍ തീര്‍ഥാടകര്‍ക്ക് 74,325 വിസ അനുവദിച്ചതായി അധികൃതര്‍ അറിയിച്ചു. പാകിസ്താനികള്‍ക്ക് അനുവദിച്ച ഉംറ വിസകളുടെ എണ്ണത്തില്‍ 94 ശതമാനം വര്‍ധനവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top