വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പമാണ് താനെന്ന് പറയുകയും ചെയ്യുന്ന വിനയന്‍ ഇരട്ടത്താപ്പിന്റെ പുതിയ രൂപം; സംവിധായകന്‍ വിനയനെതിരെ ആഞ്ഞടിച്ച് ബി ഉണ്ണികൃഷ്ണന്‍

b-unnikrishnanകൊച്ചി: സംവിധായകന്‍ വിനയനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍. ഫെഫ്ക യൂണിയനെതിരെ കോമ്പറ്റീഷന്‍ കമ്മീഷനില്‍ വിനയന്‍ നല്‍കിയ പരാതിയില്‍ അന്തിമ വിധി വന്നിട്ടില്ലെന്നും വിചാരണ ഇപ്പോഴും നടക്കുകയാണെന്നും സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍ അന്തിമവിധി വന്നതായി വിനയന്‍ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി ഉണ്ണികൃഷ്ണന്‍ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ട്രേഡ് യൂണിയന്റെ അവകാശങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ കോമ്പറ്റീഷന്‍ കമ്മീഷന്റ അധികാര പരിധിയില്‍ വരില്ലെന്നും ഇക്കാര്യം ഉന്നയിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ട്രേഡ് യൂണിയന്‍ എന്ന സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ ക്തതിവയ്ക്കാന്‍ കോംപറ്റീഷന്‍ കമ്മീഷനെ പ്രയോജനപ്പെടുത്തുന്ന ഒരാള്‍ എന്ത് സംഭാവനകളാണ് ട്രേഡ് യൂണിയനുകളിലേക്ക് നല്‍കുന്നതെന്നും ഉണ്ണികൃഷ്ണന്‍ ചോദിച്ചു.

വേട്ടക്കാരനൊപ്പം ഓടുകയും ഇരയ്‌ക്കൊപ്പമാണ് താനെന്ന് പറയുകയും ചെയ്യുന്ന വിനയന്‍ ഇരട്ടത്താപ്പിന്റെ പുതിയ രൂപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളി യൂണിയനുകളെ തകര്‍ക്കാന്‍ ശ്രമിക്കുന്ന വിനയന്‍ എങ്ങനെയാണ് തൊഴിലാളി സ്‌നേഹി ആവുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫെഫ്ക യൂണിയനെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തെ സിനിമാപ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി നേരിടുമെന്നും ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top