സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്ക് മരുന്ന് ശേഖരം യുഎഇയില്‍ പിടികൂടി

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

റിയാദ്: സൗദിയിലേക്ക് കടത്താന്‍ ശ്രമിച്ച വന്‍ മയക്ക് മരുന്ന് ശേഖരം യുഎഇയില്‍ വെച്ച് പിടികൂടിയതായി സൗദി ആഭ്യന്ത മന്ത്രാലയം. രണ്ട് തവണയായി നടത്തിയ നീക്കത്തിലുടെയാണ് മയക്കുമരുന്ന് പിടികൂടിയത്. സൗദി യുഎഇ സുരക്ഷാ വിഭാഗങ്ങള്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുകള്‍ പിടികൂടിയത്.

രണ്ട് തവണയായി നടത്തിയ നീക്കത്തിലുടെയാണ് മയക്കുമരുന്ന് കടത്തിയ നാല് പ്രതികളെയും മയക്കുമരുന്ന് സാധനങ്ങളോടെ പിടികൂടിയത്. ആദ്യ ശ്രമത്തില്‍ മുപ്പത്തിയഞ്ച് ലക്ഷം നിരോധിത ഇന്‍ഫിറ്റമിന്‍ കൃാപ്‌സൂളുകളും രണ്ടമത്തെ ശ്രമത്തില്‍ 2.940 ഗ്രാം അസംസ്‌കൃത ഹീറോയിനുമാണ് പിടികൂടിയത്. ആദൃത്തെ ഓപ്പറേഷനില്‍ രണ്ടു സിറിയന്‍ വംശജനും ഒരു ശ്രീലങ്കക്കാരനും ഉള്‍പ്പെടെ മൂന്ന് പേരും രണ്ടാമത്തേതില്‍ ഒരു പാകിസ്താനിയും പിടിയിലായി. സൗദി യുഎഇ സുരക്ഷാ വിഭാഗത്തിന്റെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് വിഭാഗങ്ങള്‍ സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തി പ്രതികളയും മയക്ക് മരുന്ന് ശേഖരവും പിടികൂടിയത്.

സൗദിയിലേക്ക് യുഎഇ വഴി മയക്കുമരുന്ന് കടത്തുന്നുവെന്ന് അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൗദി യുഎഇ സുരക്ഷാ വിഭാഗങ്ങള്‍ സംയുക്തമായി പരിശോധന നടത്തി. പരിശോധനയുടെ ഫലമായി സൗദിയിലേക്ക് മയക്കുമരുന്നുകള്‍ എത്തും മുമ്പ് യുഎഇയില്‍ വെച്ച്തന്നെ പ്രതികളെ പിടികൂടാനായെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

DONT MISS
Top