എടിഎം ക്യൂവില്‍ നില്‍ക്കാന്‍ നിങ്ങള്‍ക്ക് മടിയാണോ; എന്നാല്‍ ഇനി അതിനും ആളെ ലഭിക്കും

bookmychotu

500, 1000 രൂപാ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ എടിഎമ്മുകള്‍ക്ക് മുമ്പില്‍ നീണ്ട ക്യൂവാണ് രൂപപ്പെട്ടു കൊണ്ടിരിക്കുന്നത്. നാള്‍ക്ക് നാള്‍ ഇത് കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ ഒരോ ദിനവും തള്ളി നീക്കുന്നതെങ്കിലും സ്ഥിതിഗതികളില്‍ വലിയ മാറ്റം ഇത് വരെ വന്നിട്ടില്ലാതാനും. ഈ സാഹചര്യത്തിലാണ് പുത്തന്‍ കച്ചവട ആശയവുമായി ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പായ Bookmychotu.com രംഗത്തെത്തിയിട്ടുള്ളത്.

എന്താണ് Bookmychotu.com?

നിങ്ങള്‍ക്ക് ക്യൂ നില്‍ക്കാന്‍ മടിയാണോ, അല്ലെങ്കില്‍ നീണ്ട ക്യൂവില്‍ നില്‍ക്കാന്‍ സമയമില്ലേ. ഇവിടയൊണ് bookmychotu.com ന്റെ ആശയം ശ്രദ്ധ നേടുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ bookmychotu.com ലൂടെ നിങ്ങള്‍ക്ക് എടിഎമ്മില്‍ ക്യൂ നില്‍ക്കാന്‍ ഒരു സഹായിയെ ലഭിക്കും. മണിക്കൂറിന് 90 രൂപ നിരക്കിലാണ് സഹായിയുടെ സേവനം നിങ്ങള്‍ക്ക് ലഭ്യമാവുക.

നിലവില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, ദില്ലി എന്നിവിടങ്ങളിലാണ് bookmychotu.com ന്റെ സേവനം ലഭ്യമായി വരുന്നത്. സഹായിയെ ലഭിക്കാനായി, bookmychotu.com ല്‍ കടന്ന് ആദ്യം രജിസ്റ്റര്‍ ചെയ്യണം. +918587028869 എന്ന നമ്പറിലൂടെ നിങ്ങള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം.

book

പേരില്‍ സൂചിപ്പിക്കുന്നത് പോലെ, ഛോട്ടുകള്‍ അല്ലെങ്കില്‍ കുട്ടികളെ അല്ല ക്യൂവില്‍ നിര്‍ത്തുന്നത് എന്ന് bookmychotu.com വ്യക്തമാക്കുന്നുണ്ട്.

ക്യൂവില്‍ നില്‍ക്കുന്നതിന് പുറമെ, മാര്‍ക്കറ്റില്‍ പോകാനും, വാഹനം കഴുകാനും, സാധനങ്ങള്‍ മാറ്റാനും മുതലായ ചില്ലറ കാര്യങ്ങള്‍ക്കും സഹായികളെ bookmychotu.com നല്‍കുന്നുണ്ട്.

സത്ജീത്ത് സിങ്ങ് ബേഡി, ഗോവിന്ദ് കാണ്ഡാരി എന്നിവര്‍ ചേര്‍ന്നാണ് bookmychotu.com ആരംഭിച്ചത്. ഉടന്‍ തന്നെ ഇതിന്റെ ആന്‍ഡ്രോയ്ഡ് ആപ്പും രംഗത്തിറങ്ങുമെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top