ആപ്പിള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ഐ ഫോണ്‍ 7നും ഐ പാഡും വാങ്ങുന്നവര്‍ക്ക് 28,900 രൂപ വിലക്കിഴിവ്!

apple

ഐഫോണ്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായാണ് ആപ്പിള്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നത്. ഐഫോണ്‍ , ഐപാഡ് മോഡലുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ വന്‍ ഡിസ്‌കൗണ്ടുകള്‍ നല്‍കുമെന്ന് ആപ്പിള്‍ അറിയിച്ചിട്ടുണ്ട്. സിറ്റിബാങ്ക് കാര്‍ഡുപയോഗിച്ച് ഡിവൈസുകള്‍ വാങ്ങുന്നവര്‍ക്കാണ് ഈ വന്‍ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത്.

ഐഫോണ്‍ 7 (അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസ) ഒപ്പം ഐപാഡും വാങ്ങുന്നവര്‍ക്ക് പരമാവധി 23,000 രൂപ വരെ വിലകിഴിവ് നല്‍കുമെന്നാണ് ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഐപാഡ് എയര്‍ 2വിനൊപ്പം ഐഫോണ്‍ 7 അല്ലെങ്കില്‍ ഐഫോണ്‍ 7 പ്ലസും വാങ്ങുന്നവര്‍ക്ക് 18,000 രൂപയും ഐപാഡ് മിനി 2/4 മോഡലുകള്‍ക്കൊപ്പം ഐഫോണ്‍ 7 സീരീസ് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് 17,000 രൂപയും വിലകിഴിവ് ലഭിക്കുമെന്നും ആപ്പിള്‍ അറിയിച്ചു.

മേല്‍ പര്‍ച്ചേസുകള്‍ക്ക് യഥാക്രമം 5900, 2900, 2800 രൂപാ വീതം സ്റ്റോര്‍ ഡിസ്‌കൗണ്ടും ലഭിക്കും. രണ്ട് ഡിവൈസുകളും ഒരേദിനം ഒരേ സ്റ്റോറില്‍ നിന്നുതന്നെ വാങ്ങണമെന്ന നിബന്ധന മാത്രമാണ് കമ്പനിക്കുള്ളത്. ഡിസംബര്‍ 31 വരെയാണ് ഓഫര്‍. ഒരു സിറ്റി ബാങ്ക് കാര്‍ഡില്‍ പരമാവധി നാല് ഇടപാടുകള്‍ മാത്രമേ അനുവദിക്കൂ. പ്രതിമാസം രണ്ടും. സിറ്റിബാങ്ക് കോര്‍പ്പറേറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് ഈ ഓഫര്‍ ലഭിക്കില്ല. ഡിവൈസിനായുള്ള പണമിടപാട് നടന്ന് 90 ദിവസത്തിനുള്ളില്‍ ഡിസ്‌കൗണ്ട് പണം കസ്റ്റമര്‍മാരുടെ അക്കൗണ്ടുകളിലേക്ക് തിരിച്ചുലഭിക്കുന്ന രീതിയിലാണ് കമ്പനി ഓഫര്‍ ലഭ്യമാക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top