“കപ്പലില്‍ പോകുമ്പോ എന്തിനാ ദാസപ്പാ പങ്കായം?” പൂമരത്തിലെ ഹിറ്റ് ഗാനത്തിന് സൂപ്പര്‍ഹിറ്റ് ട്രോളുകളുമായി സോഷ്യല്‍ മീഡിയ

കാളിദാസ് ജയറാം നായകനാകുന്ന പൂമരം എന്ന ചിത്രത്തിലെ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. പുറത്തു വന്ന് നിമിഷങ്ങള്‍ക്കകം പ്രേക്ഷകരുടെ ഇഷ്ടഗാനങ്ങളുടെ പട്ടികയില്‍ അത് ഇടം പിടച്ചു. ഗൂഗിള്‍ ട്രെന്‍ഡിംഗില്‍ മുന്നില്‍ നില്‍ക്കുകയാണ് ഗാനം. എന്നാല്‍ അതിലും വേഗത്തില്‍ ഗാനത്തിന് ട്രോളുകള്‍ ഒരുക്കി ഇറക്കിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

കപ്പലില്‍ പങ്കായം എന്തിനാണെന്നാണ് ട്രോളന്‍മാരുടെ ചോദ്യം. പതിവുപോലെ സിനിമാ ക്ലിപ്പുകള്‍ വെച്ചാണ് ട്രോളുകള്‍ ഒരുങ്ങിയിരിക്കുന്നത്.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ചിത്രത്തിലെ ഞാനും ഞാനുമെന്റാളും എന്നുതുടങ്ങുന്ന ഗാനമാണ് ട്രോളുകളിലെ കഥാപാത്രം. ഇതിലെ വരികള്‍ എടുത്ത് കളിയാക്കിയാണ് പല ട്രോളുകളും തയ്യാറാക്കിയിരിക്കുന്നത്. ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതുപേരും പൂമരം കൊണ്ട് കപ്പലുണ്ടാക്കി, കപ്പലിലാണേ ആ കുപ്പായക്കാരി, പങ്കായം പൊക്കി ഞാനൊന്നു നോക്കി ഇതാണ് ഗാനത്തിന്റെ ആദ്യ വരികള്‍. ചിത്രത്തിന്റെ സംവിധായകനായ എബ്രിഡ് ഷൈനാണ് ഗാനം എഴുതിയിരിക്കുന്നത്.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ഞാനൊന്നു നോക്കി, അവള്‍ എന്നെയും നോക്കി എന്നൊരു വരി ഗാനത്തിലുണ്ട്. ഇതിന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പഴയ ഒരു കമന്റ് ചേര്‍ത്താണ് ട്രോള്‍ ചെയ്തിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ട്രോളുകള്‍ക്ക് ആയുധമാക്കിയിട്ടുണ്ട്.

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

ട്രോള്‍

മഹാരാജാസ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ ഫൈസല്‍ റാസിയാണ് ഗാനത്തിന് ഈണം പകര്‍ന്നതും പാടിയിരിക്കുന്നതും. കേരളത്തിലെ കോളേജുകളുടെ ഇടയില്‍ സ്വന്തമായൊരു ഇടമുള്ള മഹാരാജാസിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് ഗാനം ഒരുക്കിയിരിക്കുന്നത്. തീര്‍ന്നില്ല, ഗാനത്തിന് കോളേജുമായുള്ള ബന്ധം. പലപ്പോഴായി മഹാരാജാസിന്റെ വരാന്തകളില്‍ മുഴങ്ങിയ ഗാനമാണ് ഇത്. ഗാനത്തിന് പുത്തന്‍ ഈണം നല്‍കിയാണ് ഫൈസല്‍ റാസി പൂമരത്തില്‍ ആലപിച്ചിരിക്കുന്നത്.

കാളിദാസന്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് പൂമരം. ഗാനം ഹിറ്റായതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിച്ചിരിക്കുകയാണ്. 1983യ്ക്കും ആക്ഷന്‍ ഹീറോ ബിജുവിനും ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് പൂമരത്തിന്റെ മറ്റൊരു സവിശേഷത. ഫെബ്രുവരിയല്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തില്‍ ഭൂരിഭാഗവും പുതുമുഖങ്ങളായിരിക്കും.

DONT MISS
Top