വാട്‌സ്ആപ് വീഡിയോ കോളിംഗ് ക്ഷണം; നിങ്ങളുടെ സുരക്ഷ അപകടത്തിലാണ്

whatsapp

നവംബര്‍ 15നാണ് രാജ്യത്തുടനീളമുള്ള ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭ്യമാക്കിത്തുടങ്ങിയത്. ഇത് നോക്കി ഇരുന്നത് പോലെ ആണ് സ്പാമേര്‍സ് പുതിയ സ്പാം വെബ്‌സൈറ്റും ആരംഭിച്ചത്. വാട്‌സ്ആപ് വീഡിയോ കോളിംഗ് ഫീച്ചര്‍ വന്നതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ ലഭ്യമാക്കാനെന്ന വ്യേജേനെ സന്ദേശങ്ങള്‍ വരുന്നത്. ഇന്‍വിറ്റേഷന്‍ ഉള്ള വാട്ട്‌സ്ആപ് ഉപയോക്താക്കള്‍ക്ക് മാത്രമേ വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭ്യമാകു എന്നും സന്ദേശത്തിലുണ്ട്.

സ്പാമേര്‍സ് തയ്യാറാക്കിയതാണ് ഇത്തരം ഇന്‍വിറ്റേഷന്‍ സന്ദേശങ്ങളെന്ന് അറിയാതെയാണ് ഉപയോക്താക്കള്‍ സന്ദേശത്തിന് കൂടെയുള്ള ലിങ്കുകള്‍ ഫോളോ ചെയ്യുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ പുതിയ ഫീച്ചര്‍ കാണിക്കുന്ന ഒരു വെബ്‌പേജിലേക്കാണ് പോവുക. സ്പാം ആണെന്ന് തിരിച്ചറിയാന്‍ കഴിയാത്തത്രയും മനോഹരമായാണ് ഇത്തരം പേജുകള്‍ ഉണ്്ക്കിയിട്ടുള്ളത്. ഇനാബിള്‍ എന്ന ടാഗില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ യൂസര്‍ വെരിഫിക്കേഷനാകും കാണിക്കുക.

ഈ ഫീച്ചര്‍ അപ്‌ഡേറ്റ് ചെയ്യാന്‍ നാല് സുഹൃത്തുക്കളേയും ഇന്‍വൈറ്റ് ചെയ്യുക എന്ന നിര്‍ദേശവും ലഭിക്കും. ഇത്രയും ലിങ്കുകളിലൂടെ നിങ്ങള്‍ കടന്നു പോകുമ്പേള്‍ നിങ്ങളുടെ വിരങ്ങള്‍ സ്പാമേര്‍സിന് ലഭ്യമാകുകയും ബന്ധപ്പെട്ട എല്ലാ അക്കൗണ്ടുകളും ഹാക്ക് ചെയ്യാന്‍ കഴിയുന്നത്രയും വിവരങ്ങള്‍ ചോരുകയും ചെയ്യും. വീഡിയോ കോളിംഗ് ഫീച്ചറുള്ള വാട്‌സ്ആപ് ലഭ്യമാകാന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറോ ആപ്പിള്‍ സ്റ്റോ സന്ദര്‍ശിക്കുന്നതാണ് ശരിയായ രീതി. പുതിയത് അപ്‌ഡേറ്റ് ആയാല്‍ ഓട്ടോമാറ്റിക്കലി വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭ്യമാകും. നേരത്തെ, വാട്‌സ് ആപ്പിന്റെ ബീറ്റാ വേര്‍ഷനുകള്‍ക്ക് മാത്രമായാണ് വീഡിയോ കോളിങ്ങ് ഫീച്ചര്‍ ലഭിച്ചിരുന്നത്. ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ് വേര്‍ഷനുകളില്‍ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉള്‍പ്പെടുന്ന അപ്‌ഡേറ്റിനെ വാട്‌സ് ആപ്പ് ഒരുക്കിയിട്ടുണ്ട്.

വാട്ട്‌സ് ആപ്പിന്റെ കോള്‍ ടാബ് മുഖേനയാണ് പുതിയ വീഡിയോ കോളിങ്ങ് ഫീച്ചര്‍ ഉപഭോക്താക്കളില്‍ എത്തുക. പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്താല്‍, സെര്‍ച്ച് ഐക്കണിനൊപ്പമുള്ള ഡയലര്‍ ഐക്കണ്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കള്‍ക്ക് വീഡിയോ കോളിങ്ങ് അല്ലെങ്കില്‍ വോയ്‌സ് കോളിങ്ങ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും.

അതേസമയം, വീഡിയോ കോളിങ്ങിന്റെ വ്യക്തത ഉപയോഗിക്കുന്ന നെറ്റ് വര്‍ക്കിനെ ആശ്രയിച്ച വ്യത്യാസപ്പെടും. മികച്ച നെറ്റ് വര്‍ക്കില്‍ മികച്ച വീഡിയോ കോളിങ്ങ് അനുഭവമായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

DONT MISS
Top