സണ്ണി ലിയോണിന്‍റെ കഥയുമായി ‘മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി’ ഡോക്യുമെന്റി വരുന്നു; ഇത് തന്‍റെ കഥയല്ലെന്ന് സണ്ണി ലിയോണ്‍

sunny

സണ്ണി ലിയോണിന്റെ ജീവിതം പറയുന്ന മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി ഡോക്യുമെന്റിയുടെ ട്രെയിലര്‍ പുറത്ത്. മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി എന്ന പേരില് കനേഡിയന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ് ദിലീപ് മെഹ്ത സംവിധാനം ചെയ്ത ഡോക്യുമെന്ററിയില്‍ സണ്ണി ലിയോണിന്‍റെ ജീവിത കഥയാണ് പരാമര്‍ശിക്കുന്നതെന്ന അഭ്യൂഹം ശക്തമായി നിലനില്‍ക്കെയാണ് ട്രെയിലര്‍  പുറത്ത് വന്നിരിക്കുന്നത്. പക്ഷേ ദിലീപ് മെഹ്ത സംവിധാനം ചെയ്ത മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡിയില്‍, തന്റെ കഥയല്ല പരാമര്‍ശിക്കുന്നതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കി. ഇടിസി കാനഡയാണ് ഇപ്പോള്‍ ഈ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുന്നത്.

അഡള്‍ട്ട് മൂവി ഇന്റസ്ട്രിയില്‍നിന്ന് ബോളിവുഡിലെത്തി വിജയം നേടിയ സണ്ണി ലിയോണിന്റെ ജീവിതം സിനിമയാകുന്നുവെന്ന് നേരത്തേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ പിന്നീട് ആ വാര്‍ത്തകള്‍ എങ്ങോ പോയി മറഞ്ഞു. തേരേ ബിന്‍ ലാദന്‍’ ഒരുക്കിയ അഭിഷേക് വര്‍മ്മയാണ് സണ്ണിയുടെ ജീവിതം സിനിമയാക്കാന്‍ ഒരുങ്ങുന്നത് എന്നും  ഭര്‍ത്താവ് ഡാനിയല്‍ വെബറുമായുള്ള ബന്ധം, അഡള്‍ട്ട് മൂവി ഇന്‍ഡസ്ട്രിയിലേക്ക് എത്തപ്പെട്ടത്, ബോളിവുഡ് എന്ന തെരഞ്ഞെടുപ്പ് എന്നിങ്ങനെ സണ്ണിയുടെ ജീവിതത്തെ ആഴത്തിലും പരപ്പിലും പരിശോധിക്കുന്ന ചിത്രമായിരിക്കും ഇതെന്നായിരുന്നു വാര്‍ത്തകള്‍. അതേസമയം, ദിലീപ് മെഹ്ത സംവിധാനം ചെയ്ത മോസ്റ്റ്‌ലി സണ്ണി പാര്‍ട്‌ലി ക്ലൗഡി എന്ന ഡോക്യൂമെന്‍ററി, ഈ വര്‍ഷത്തെ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

എന്നാലിത് തന്റെ കഥയല്ലെന്നാണ് സണ്ണിയുടെ പക്ഷം. ഇതിന്റെ പ്രീമിയര്‍ പ്രദര്‍ശനത്തിന് ക്ഷണിച്ചിട്ടും സണ്ണി പങ്കെടുത്തില്ല. അതില്‍ തന്റെ ജീവിതമില്ലെന്നും മറ്റൊരാളുടെ കാഴ്ചപ്പാടും അഭിപ്രായവുമാണെന്നായിരുന്നു അവരുടെ പ്രതികരണം. അക്കാരണത്താല്‍ അത് ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും സണ്ണി പറഞ്ഞിരുന്നു. ഇടിസി കാനഡയാണ് ഇപ്പോള് ഈ ഡോക്യുമെന്ററിയുടെ ട്രെയിലര് പുറത്തുവിട്ടിരിക്കുന്നത്. ഉടന്‍ തന്നെ ഇന്ത്യയില്‍ ഡോക്യൂമെന്‍ററി എത്തുമെന്നും അറിയുന്നു.

DONT MISS
Top