പെറുവിലെ ഷോപ്പിംഗ് മാളില്‍ തീപിടിത്തം; അഞ്ചുപേര്‍ മരിച്ചു

lima

പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നു

ലിമ : പെറുവിലെ ലാര്‍കോമാര്‍ ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചുപേര്‍ മരിച്ചു. നാലു പുരുഷന്‍മാരുടെയും ഒരു സ്തീയുടെയും മൃതദേഹം കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഏഴുപേരെ കാണാതായിട്ടുണ്ട്. ഷോപ്പിംഗ് മാളിലെ തിയേറ്ററിനുള്ളിലാണു തീപിടിത്തമുണ്ടായത്. പ്രാദേശികസമയം രാവിലെ 9.45 ഓടെയായിരുന്നു സംഭവം. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്ന് ലിമ പൊലീസ് മേധാവി ഹ്യൂഗോ ബെഗാസോ അറിയിച്ചു.

നാളെ മുതല്‍ ആരംഭിക്കുന്ന ഏഷ്യ-പസഫിക് വ്യാപാര ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന ലോക നേതാക്കള്‍ക്ക് താമസം ഒരുക്കിയിരുന്ന ഹോട്ടലിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. അമേരിക്ക, ജപ്പാന്‍, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ ഭരണത്തലവന്‍മാര്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തും.

അതേസമയം തീപിടുത്തം സംബന്ധിച്ച റിപ്പോര്‍ട്ടുകളോട് യുഎസ് പ്രസിഡന്റിന്റെ ഓഫീസ് പ്രതികരിച്ചില്ല. എന്നാല്‍ അഗ്നിബാധ ഒറ്റപ്പെട്ട സംഭവമാണെന്നും, ഏഷ്യ-പസഫിക് വ്യാപാര ഉച്ചകോടിയ്ക്ക് യാതൊരു സുരക്ഷാഭീഷണിയുമില്ലെന്നും പെറു ആഭ്യന്തരമന്ത്രി കാര്‍ലോസ് ബസോംബ്രിയോ വ്യക്തമാക്കി.

DONT MISS
Top