മമ്മൂട്ടിയ്ക്ക് പുതിയ കാരവന്‍; സിംഹാസനം പോലെ പഴയ കാരവനും ദുല്‍ഖര്‍ സല്‍മാന് കൈമാറി മെഗാസ്റ്റാര്‍

mamootty

വെള്ളിത്തിരയിലെ മിന്നും താരങ്ങളാകുമ്പോള്‍ സഞ്ചരിക്കുന്ന വാഹനവും തലയെടുപ്പുള്ളത് തന്നെയാകണമല്ലോ. അത് മലയാള സിനിമയുടെ മെഗാ സ്റ്റാറായ മമ്മൂട്ടിയാണെങ്കില്‍ പിന്നെ പറയണോ. ഡിസൈനര്‍ മോഡിഫൈഡ് കാരവനുമായി വിലസുന്ന താരങ്ങളുടെ ഇടയിലേക്ക് മമ്മൂട്ടി ഇനിയെത്തുക കാര്‍ വിപണിയിലെ മെഗാസ്റ്റാറായ മെഴ്‌സിഡസ് ബെന്‍സിന്റെ മാര്‍ക്കോ പോളോ ക്യാമ്പറുമായി ആയിരിക്കും. വാഹനങ്ങളോടും ഗാഡ്ജെറ്റുകളോടും മെഗാസ്റ്റാറിനുള്ള പ്രിയം വളരെ വലുതാണ്. പുതിയ കാരവനില്‍ യാത്രയ്‌ക്കൊരുങ്ങുന്ന മമ്മൂട്ടി തന്റെ താരസിംഹാസനം വെച്ചുമാറുന്നതുപോലെ പഴയ കാരവനും കൈമാറുന്നത് മകനും യൂത്ത് ഐക്കണുമായ ദുല്‍ഖര്‍ സല്‍മാനാണ്.

മമ്മൂട്ടിയുടെ പുതിയ കാരവന്‍

മമ്മൂട്ടിയുടെ പുതിയ കാരവന്‍

ചിത്രീകരണം പുരോഗമിച്ച് വരുന്ന ദ ഗ്രേറ്റ് ഫാദറിന്റെ ലൊക്കേഷനിലേക്കാണ് മമ്മൂട്ടി പുതിയ വാഹനവുമായെത്തിയത്. കെഎല്‍ 7 ബിക്യൂ 369 എന്ന നമ്പറിലുള്ള കാരവനിലായിരുന്നു മമ്മൂട്ടി ഇത്രയും നാള്‍ സഞ്ചരിച്ചിരുന്നത്. മമ്മൂട്ടിയുടെ വാഹനങ്ങളെല്ലാം 369 എന്ന നമ്പറിലാണ് രജിസറ്റര്‍ ചെയ്തിരിക്കുന്നത് എന്നാല്‍ പുതിയ ക്യാമ്പര്‍ സീരിസിലുള്ള മെഴ്‌സിഡസ് ബെന്‍സിന്റെ കാരവന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ഈ നമ്പറിലല്ല.

മമ്മൂട്ടിയുടെ പഴയ കാരവന്‍

മമ്മൂട്ടിയുടെ പഴയ കാരവന്‍

ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള കാരവന്റെ എഞ്ചിന്‍ 2143 സിസിയാണ്. മെഴ്‌സിഡസ് ബെന്‍സിന്റെ വി ക്ലാസ് വാനിന്റെ അതേ മാതൃകയിലാണ് മാര്‍ക്കോ പോളോയും നിര്‍മ്മിച്ചിരിക്കുന്നത്. തന്റെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തിയാണ് മമ്മൂട്ടി കാരവന്‍ തയ്യാറാക്കിയത്.

DONT MISS
Top