വണ്‍പ്ലസ് 3 യ്ക്ക് പിന്നാലെ കിടിലന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 3T യും വരുന്നു

one-plus

ചെറിയ കാലയളവിനുള്ളില്‍ വമ്പന്മാരെ തള്ളി ‘ലൈം ലൈറ്റില്‍’ നിറഞ്ഞ ചൈനീസ് ബ്രാന്‍ഡാണ് വണ്‍പ്ലസ് (OnePlus). വണ്‍പ്ലസ് എക്‌സ്, വണ്‍പ്ലസ് 2 പ്രീമിയം മോഡലുകളുടെ വന്‍വിജയത്തിന് ശേഷം വിപണിയിലെത്തിയ മോഡലാണ് വണ്‍പ്ലസ് 3. എന്നാല്‍ വണ്‍പ്ലസ് 3 ഇറങ്ങിയ ഏറെ കഴിയും മുമ്പ് വണ്‍പ്ലസ് 3T മോഡലുമായി വണ്‍പ്ലസ് രംഗത്തെത്തിയത് സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ഞെട്ടിച്ചിരിക്കുകയാണ്.

one-plus

മുന്‍ മോഡലായ വണ്‍പ്ലസ് 3 യുടെ അപ്‌ഗ്രേഡഡ് വേര്‍ഷനാണ് വണ്‍പ്ലസ് 3T. വണ്‍പ്ലസ് 3 യില്‍ ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസറാണ് (Qualcom Snapdragon 820) വണ്‍പ്ലസ് നല്‍കിയത് എങ്കില്‍ വണ്‍പ്ലസ് 3T യില്‍ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസറാണ്(Qualcom Snapdragon 820) ഉള്‍പ്പെടുത്തിയിട്ടുള്ളത്. കൂടാതെ, 8 മെഗാപിക്‌സല്‍ സെക്കണ്ടറി ക്യാമറയില്‍ നിന്നും 16 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറയുമായാണ് വണ്‍പ്ലസ് 3T മോഡല്‍ എത്തുന്നത്. സ്‌റ്റോറേജിന്റെ കാര്യത്തിലും വണ്‍പ്ലസ് 3T മുന്‍ മോഡലില്‍ നിന്നും ഏറെ മുമ്പിലാണ്. 64 ജിബി സ്റ്റോറേജ് സ്‌പെയ്‌സില്‍ നിന്നും 128 ജിബി സ്റ്റോറേജ് സ്‌പെയ്‌സായാണ് പുത്തന്‍ മോഡലിനെ വണ്‍പ്ലസ് ഒരുക്കിയിട്ടുള്ളത്. ഒപ്പം, 3000 mAh ല്‍ നിന്നും 3400 mAh ബാറ്ററിയുടെ ഫാസ്റ്റ് ചാര്‍ജിങ്ങ് ഫീച്ചറും വണ്‍പ്ലസ് 3T യില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

one-plus

2.35 GHz ഓട് കൂടിയ സ്‌നാപ്ഡ്രാഗണ്‍ 821 പ്രോസസര്‍ക്ക് കരുത്തേകുന്നത്, 6 ജിബി റാമാണ്. സോഫ്റ്റ് വെയര്‍ വേര്‍ഷനിലേക്ക് വരുമ്പോള്‍, ആന്‍ഡ്രോയ്ഡ് ന്യൂഗട്ടിന് വേണ്ടി സജ്ജീകരിച്ച ഒക്‌സിജന്‍ ഒഎസിലാണ് വണ്‍പ്ലസ് 3T സാന്നിധ്യമറിയിക്കുക.

one-plus

5.5 ഇഞ്ച് ഫുള്‍ എച്ച്ഡി ഒപ്ടിക് അമോള്‍ഡ് ഡിസ്‌പ്ലേയ്ക്ക് (AMOLED display) സുരക്ഷയേകുന്നത് കോര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് 4 ആണ്. ഗണ്‍മെറ്റല്‍, സോഫ്റ്റ് ഗോള്‍ഡ് നിറങ്ങളിലാണ് വണ്‍പ്ലസ് 3T ലഭ്യമാകുക. വണ്‍പ്ലസ് 3T യുടെ 64 ജിബി വേര്‍ഷന് 30000 രൂപയില്‍ ലഭ്യമാകുമ്പോള്‍, 128 ജിബി വേര്‍ഷന് 32500 രൂപയാണ് ഉപയോക്താക്കള്‍ നല്‍കേണ്ടി വരിക. നവംബര്‍ 22 ന് വണ്‍പ്ലസ് 3T മോഡലിനെ വണ്‍പ്ലസ് അമേരിക്കന്‍ വിപണിയിലെത്തിക്കുമ്പോള്‍, നവംബര്‍ 25 ന് യൂറോപ്യന്‍ വിപണിയിലും പുതിയ മോഡലിനെ വണ്‍പ്ലസ് നല്‍കി തുടങ്ങും. അതേസമയം, ഇന്ത്യന്‍ വിപണിയില്‍ പുതിയ മോഡലിനെ വണ്‍പ്ലസ് എന്ന് എത്തിക്കുമെന്നതിനെ പറ്റ് ഔദ്യോഗിക പ്രസ്താവനകള്‍ ലഭിച്ചിട്ടില്ല.

DONT MISS
Top