500 കോടിയുടെ വിവാഹമാമാങ്കത്തില്‍ പങ്കെടുക്കുന്ന ബിജെപി നേതാക്കള്‍ കള്ളപ്പണത്തെക്കുറിച്ച് വാചാലരാകുന്നു; വിവാഹമാമാങ്കം രാജ്യസഭയിലും ചര്‍ച്ചയായി

anand-sharma

ആനന്ദ് ശര്‍മ്മ

ദില്ലി : കള്ളപ്പണത്തെക്കുറിച്ച് ആവര്‍ത്തിച്ച പറയുന്ന ബിജെപിയെയും പ്രധാനമന്ത്രിയെയും പരിഹസിച്ച് കോണ്‍ഗ്രസ്. 500 കോടി രൂപ ചെലവഴിച്ച് മുന്‍ ബിജെപി മന്ത്രി നടത്തുന്ന വിവാഹമാമാങ്കത്തില്‍ പങ്കെടുക്കുന്ന നേതാക്കളാണ് കള്ളപ്പണത്തിനെതിരെ പോരാടുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ. നോട്ട് അസാധുവാക്കിയ സംഭവത്തില്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് ആനന്ദ്ശര്‍മ്മയുടെ പരിഹാസം. എന്തുകൊണ്ട് വിവാഹമാമാങ്കം നടത്തുന്ന മുന്‍ബിജെപി മന്ത്രിയായ ജനാര്‍ദ്ദന്‍ റെഡ്ഢിയെ അറസ്റ്റ് ചെയ്യുന്നില്ലായെന്നും അദ്ദേഹം ചോദിച്ചു.


500 കോടി ചെലവഴിച്ച് അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന വിവാഹമാമാങ്കമാണ് ജനാര്‍ദ്ദനറെഡ്ഡി സംഘടിപ്പിച്ചത്. 14 നൂറ്റാണ്ടിലെ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായ ഹംബിയുടെ മാതൃകയില്‍ ഒരുക്കിയ വിവാഹ വേദിയ്ക്ക് മാത്രം 150 കോടി രൂപ ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. വിവാഹമാമാങ്കത്തില്‍ ബി എസ് യെദ്യൂരപ്പയെക്കൂടാതെ, ബിജെപി നേതാക്കളായ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാര്‍, രേണുകാചാര്യ, തുടങ്ങി നിരവധി പ്രമുഖരാണ് പങ്കെടുത്തത്.

വിവാഹ വേദിയുടെ മുന്‍വശം

വിവാഹ വേദിയുടെ മുന്‍വശം

നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് പണം മാറിവാങ്ങാന്‍ ജനങ്ങളെ അഞ്ചും ആറും ദിവസം വരെ വരി നിര്‍ത്തിയിട്ട് അവരെ അഴിമതിക്കാരെന്ന് വിളിക്കുകയാണെന്ന് ആനന്ദ് ശര്‍മ്മ ആരോപിച്ചു. രാജ്യത്തെ കള്ളപ്പണക്കാര്‍ക്ക് ഒന്നും സംഭവിച്ചിട്ടില്ല. അവര്‍ സുരക്ഷിതരായി കഴിയുകയാണ്. പ്രധാനമന്ത്രി രാജ്യത്തെ പാവപ്പെട്ട ജനങ്ങളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് സാമ്പത്തിക അരാജകത്വം സൃഷ്ടിച്ചിരിക്കുകയാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. സ്വിസ് ബാങ്കില്‍ കള്ളപ്പണം സൂക്ഷിച്ചിട്ടുള്ളവരുടെ പട്ടിക സര്‍ക്കാരിന്റെ കൈവശമുണ്ട്. കള്ളപ്പണത്തിനെതിരായ പോരാട്ടത്തെ കുറിച്ച് പറയുന്നതില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള കള്ളപ്പണക്കാരുടെ പേര് വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടണമെന്നും ആനന്ദ് ശര്‍മ്മ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top