ഹോട്ടലിന്റെ സീലീംഗ് തകര്‍ത്ത് പെരുമ്പാമ്പ് മേല്‍ക്കൂരയില്‍ തൂങ്ങിയാടി; വീഡിയോ

snake

വീഡിയോയില്‍ നിന്ന്

തിരക്കേറിയ ഹോട്ടലിലെ സീലിംഗിനുള്ളില്‍ നിന്ന് പുറത്ത് ചാടിയ ഭീമാകാരനായ പെരുമ്പാമ്പ് കാഴ്ചക്കാരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് സീലിംഗിനുള്ളില്‍ നിന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് ശ്രദ്ധിച്ചത്.

തുടര്‍ന്ന് നടത്തിയ പരിശോധനയ്ക്കിടെ സീലിംഗ് അടര്‍ന്ന് പാമ്പ് മേല്‍ക്കൂരയില്‍ തൂങ്ങിയാടുകയായിരുന്നു. വനപാലകരെ അറിയിച്ചതിനെ തുടര്‍ന്ന് അവരെത്തിയാണ് പാമ്പിനെ സീലിംഗിനുള്ളില്‍ നിന്ന് പുറത്തെത്തിച്ചത്. പുറത്തെടുത്ത പെരുമ്പാമ്പിന് ഏകദേശം 20 അടി നീളമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോ എവിടെ നിന്നുള്ളതാണെന്ന് വ്യക്തമല്ല.

കഴിഞ്ഞ ദിവസം മെക്‌സിക്കോയില്‍ പറന്നുയര്‍ന്ന വിമാനത്തില്‍ തൂങ്ങിയാടുന്ന പാമ്പിനെ കണ്ടെത്തിയിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top