സൂപ്പര്‍ഹിറ്റ് ചിത്രം ‘അന്യന്റെ’ ക്ലൈമാക്‌സില്‍ ശങ്കര്‍ ഒളിപ്പിച്ചു വെച്ച ആ രഹസ്യം അറിയാമോ?

anniyan

‘അന്യനി’ലെ രംഗങ്ങള്‍

തമിഴിലെ സൂപ്പര്‍ സംവിധായകനാണ് ശങ്കര്‍. തന്റെ ബ്രഹ്മാണ്ഡചിത്രങ്ങള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തരുത് എന്ന് നിര്‍ബന്ധമുള്ള സംവിധായകന്‍. അതുകൊണ്ട് തന്നെ തന്റെ ചിത്രങ്ങളിലെ ഓരോ ചെറിയ കാര്യങ്ങളും അതിസൂഷ്മമായാണ് കൈകാര്യം ചെയ്യാറ്. പ്രേക്ഷകരുടെ ചിന്തകള്‍ക്കും അതീതമായ സിനിമകളാണ് ശങ്കര്‍ ചിത്രങ്ങള്‍.

അത്തരത്തിലുള്ള ഒരു ശങ്കര്‍ ചിത്രമാണ് വിക്രം നായകനായി 2005-ല്‍ പുറത്തിറങ്ങിയ ‘അന്യന്‍’. ഈ ചിത്രത്തിന്റെ അവസാന ഭാഗത്ത് ശങ്കറിന്റെ സംവിധാനത്തിലെ അതിസൂക്ഷ്മത വിളിച്ചു പറയുന്ന ഒരു ഭാഗമുണ്ട്. ചിത്രം പുറത്തിറങ്ങി 10 വര്‍ഷത്തിനിപ്പുറമാണ് ഈ രഹസ്യം ഇപ്പോള്‍ പലരും അറിഞ്ഞതും, വീണ്ടും കണ്ട് അത്ഭുതം കൂറുന്നതും.ശക്തമായ നിരീക്ഷണപാടവം ഉള്ളവര്‍ക്കു മാത്രം മനസിലാകുന്ന രഹസ്യമാണ് ഇത്.

വിക്രം അവതരിപ്പിച്ച അമ്പിയും ഭാര്യ നന്ദിനിയും ട്രയിനില്‍ യാത്ര പോകുന്നതാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ്. പൂര്‍ണമായി രോഗവിമുക്തി കൈവരാത്ത അമ്പി ട്രെയിനില്‍ വച്ച് മദ്യപിച്ച ഒരാളെ ആരുമറിയാതെ ട്രയിനില്‍ നിന്ന് താഴെയിട്ട് കൊലപ്പെടുത്തുന്നതോടെയാണ് ചിത്രം അവസാനിക്കുന്നത്.

എന്നാല്‍, അന്യന്‍ പ്രഭാവം വിട്ട് മാറാത്ത അമ്പി ട്രെയിനില്‍ നിന്ന് തള്ളിയിട്ട ആ മദ്യപന്‍ ചിത്രത്തില്‍ മറ്റൊരു രംഗത്തിലും ഉണ്ടായിരുന്നു എന്ന കാര്യം മുന്‍പ് ചിത്രം കണ്ടവരില്‍ ഭൂരിഭാഗം പേരും ശ്രദ്ധിച്ചിരുന്നില്ല. അമ്പിയെ ഡോക്ടര്‍ ഹിപ്‌നോട്ടൈസിന് വിധേയനാക്കുമ്പോഴുള്ള ഫ്ളാഷ് ബാക്ക് രംഗത്തിലാണ് ഈ കഥാപാത്രം വന്നു പോകുന്നത്.

ആ രംഗത്തില്‍ അമ്പിയുടെ ഇളയ സഹോദരിയായ വിദ്യയുടെ മരണത്തിന് പരോക്ഷമായി കാരണക്കാരനായ വൈദ്യുതി ഓഫീസിലെ ലൈന്‍മാനെയാണ് ചിത്രത്തിന്റെ അവസാനം അമ്പി എന്ന അന്യന്‍ കൊലപ്പെടുത്തുന്നത്. ഫെയ്‌സ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റിലൂടെയാണ് ഇക്കാര്യം ഇപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചത്. മുന്‍പ് ചിത്രം കാണുകയും ഇപ്പോള്‍ മാത്രം ഇക്കാര്യം മനസിലാക്കുകയും ചെയ്ത പലരും ഇപ്പോള്‍ അതഭുതം കൂറുകയാണ്, ശങ്കര്‍ ഒരുക്കിയ ട്വിസ്റ്റിനെ കുറിച്ചോര്‍ത്ത്.

അന്യനിലെ ക്ലൈമാക്സ് വീഡിയോ രംഗം

DONT MISS