ഒടുവില്‍ പ്രധാനമന്ത്രിയുടെ അമ്മയും ബാങ്കിലെത്തി, അസാധുവായ നോട്ടുകള്‍ മാറാന്‍ (വീഡിയോ)

മോദിയുടെ അമ്മ ബാങ്കില്‍

മോദിയുടെ അമ്മ ബാങ്കില്‍

ഗുജറാത്ത്: 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് അവ മാറ്റിയെടുക്കാനുള്ള യജ്ഞത്തിലാണ് രാജ്യത്തെ ജനങ്ങള്‍. മണിക്കൂറുകള്‍ ക്യൂ നിന്നാണ് കൈയ്യിലുള്ള റദ്ദാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ കൊടുത്ത് മാറിയെടുക്കുന്നത്. ഈ യജ്ഞത്തിന് പ്രധാനമന്ത്രിയുടെ അമ്മയും ബാങ്കിലെത്തി.

ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലാണ് പ്രധാനമന്ത്രിയുടെ അമ്മ എത്തിയത്. 4,500 രൂപയാണ് ഹിരാബെനിന് മാറിയെടുക്കാന്‍ ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോ എഎന്‍ഐ പുറത്തുവിട്ടു.

പ്രായത്തിന്റെ അവശതകള്‍ മാറ്റിവെച്ചാണ് ഹിരാബെന്‍ നോട്ടുകള്‍ മാറിവാങ്ങാനെത്തിയത്. നോട്ട് അസാധുവാക്കല്‍ മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മനസിലാക്കുന്നുവെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മകന്റെ തീരുമാനം സൃഷ്ടിച്ചിരിക്കുന്ന ബുദ്ധിമുട്ട് നേരിട്ട് അനുഭവിക്കാന്‍ ഹിരാബെന്‍ ബാങ്കിലെത്തിയത്.

ഈ മാസം എട്ടിനാണ് 500, 1000 നോട്ടുകള്‍ റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനം പ്രധാനമന്ത്രി നടത്തയത്. പൊടുന്നനെ ഉണ്ടായ തീരുമാനം രാജ്യത്തെ ജനങ്ങളെ ശരിക്കും വലച്ചിരിക്കുകയാണ്.

DONT MISS
Top