കബാലിശ്വരന്‍ വീണ്ടും വരുന്നു !

kabali

ചെന്നൈ: കബാലിശ്വരന്‍ വീണ്ടും വരുന്നു. രജനീകാന്റിന്റെ കബാലിയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തമിഴകത്തെ ഇളക്കി മറിച്ചിരിക്കുന്നത്. കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണു തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

രജനീകാന്ത് എന്ന നടന്റെ അഭിനയപാടവം മുഴുവന്‍ ആവാഹിച്ചായിരുന്നു കബാലിശ്വരന്‍ പ്രേക്ഷകരിലേക്ക് എത്തിയത്. രജനീകാന്ത് എന്ന താരത്തെ തിടമ്പേറ്റിയ തിരനിറഞ്ഞാട്ടമല്ലായിരുന്നു കബാലി. മാസ്-മസാല സിനിമകളുടെ അറുപഴഞ്ചന്‍ ഫോര്‍മാറ്റില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയിലെ ഏറ്റവും വിലയേറിയ താരത്തെ പുതിയ കാലത്തിന്റെ ആസ്വാദനരീതികളിലേക്ക് വലിയൊരളവില്‍ പറിച്ചു നടാന്‍ പാ രജ്ഞിത്ത് എന്ന സംവിധായകന് സാധിച്ചു എന്നതാണ് കബാലിയുടെ വ്യത്യസ്തത.

kabali

കബാലിയുടെ നിര്‍മ്മാതാവ് കലൈപുലി എസ് താണുവാണ് കബാലിയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്തുവിട്ടത്. പാ രജ്ഞിത്ത് കഥയുമായി ഏറെ മുന്നോട്ട് പോയി കഴിഞ്ഞുവെന്നും കബാലിശ്വരന്റെ തിരവിളയാട്ടം വൈകാതെ പ്രതീക്ഷിക്കാമെന്നും നിര്‍മ്മാതാവിന്റെ വാക്കുകളില്‍ നിന്നും വ്യക്തം.  ബോളിവുഡ് താരം രാധിക ആപ്തേയായിരുന്നു രജനീകാന്തിന്റെ നായികയായത്.

kabali

മാസ്-മസാല എന്‍റര്‍ടെയ്ന്‍മെന്‍റ് പടങ്ങളില്‍ നിന്നും വ്യത്യസ്തമായി വയോധികനായ ‘എക്സ് ഡോണ്‍’ ആയി രജനി എത്തിയപ്പോള്‍ ബോക്സ് ഓഫീസ് പ്രതികരണം സമ്മിശ്രമായിരുന്നു. എങ്കിലും കാലം മാറുന്നതിനൊപ്പം പ്രേക്ഷക കാഴ്ച്ചപ്പാടുകളും മാറുന്നത് ചിത്രത്തിന് ഏറെ ഗുണം ചെയ്തു. തമിഴ് നാട്ടില്‍ രജിയുടെ ഇത്തരമൊരു ചിത്രത്തിന് തണുപ്പന്‍ പ്രതികരണമാകുമെന്ന് പറഞ്ഞ വിമര്‍ശകരുടെ വായടപ്പിച്ചായിരുന്നു കബാലിയുടെ പ്രകടനം. രജനീകാന്തിന്റെ അഭിനയ ജീവിതത്തിലെ നിര്‍ണായക ചിത്രം തന്നെയാണ് കബാലി. ആ കബാലിയ്ക്ക് രണ്ടാം ഭാഗമൊരുങ്ങുമ്പോള്‍ ഏറെ പ്രതീക്ഷകള്‍ ചിത്രം പ്രേക്ഷകര്‍ക്കായി ഒരുക്കി വയ്ക്കുന്നുണ്ട്, കാത്തിരിക്കാം കബാലിശ്വരന്റെ രണ്ടാം വരവിനായി.

DONT MISS
Top