നിങ്ങള്‍ തയ്യാറാണോ സൂപ്പര്‍ മൂണിനെ കാണാന്‍; 69 വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിപ്പമേറിയ ചന്ദ്രനെ ഇന്ന് കാണാം

super-moon

ദില്ലി: ഏറ്റവും തിളക്കമേറിയ ചന്ദനെ കാണാന്‍ അവസരം. 69 വര്‍ഷക്കലായളവിനുള്ളില്‍ ഭൂമിയുമായി ചന്ദ്രന്റെ ഭ്രമണപഥം ഏറ്റവും അടുത്ത് വന്നിരിക്കുന്നതിനാല്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിന് ഇന്നും നാളെയുമായി ഭൂമി സാക്ഷ്യം വഹിക്കും.

തിങ്കളാഴ്ച പുലര്‍ച്ച മുതല്‍ സൂപ്പര്‍ മൂണ്‍ പ്രതിഭാസം നോര്‍ത്ത് അമേരിക്കയുടെ ആകാശങ്ങളില്‍ കാണപ്പെടും. അതേസമയം, പൂര്‍വാധികം ശക്തിയോടെയുള്ള സൂപ്പര്‍ മൂണ്‍ പ്രതിഭാസം ഏഷ്യ-സൗത്ത് പസിഫിക് മേഖലകളിലാണ് ദൃശ്യമാവുക. മുമ്പ്, 1948 ജനുവരി മാസമായിരുന്നു സൂപ്പര്‍ മൂണ്‍ പ്രതിഭാസം സംഭവിച്ചിരുന്നത്. സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തിനൊപ്പം, ശക്തമായ വേലിയേറ്റമുണ്ടാകും. എന്നാല്‍ തുടര്‍ന്നുള്ള പ്രഭാതത്തില്‍ തന്നെ വേലിയിറക്കവുമുണ്ടാകും.

30 ശതമാനം കൂടുതല്‍ തിളക്കത്തോടെയും, 14 ശതമാനം കൂടുതല്‍ വലിപ്പത്തോടെയുമാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തെ തുടര്‍ന്ന് ചന്ദ്രന്‍ ഭൂമിയില്‍ കാണപ്പെടുക. അതേസമയം, അടുത്ത 18 വര്‍ഷത്തേക്ക് സൂപ്പര്‍ മൂണ്‍ പ്രതിഭാസമുണ്ടാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇനി 2034 ല്‍ മാത്രമാണ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം ആവര്‍ത്തിക്കുക.

സൂപ്പര്‍ മൂണ്‍ എന്ന പദം ഉപയോഗത്തില്‍ വന്നിട്ട് അഞ്ച് വര്‍ഷം മാത്രമാണാകുന്നതെന്നും, 2011 മാര്‍ച്ച് 19 ന് ചന്ദ്രന്‍ ഭൂമിയുമായി അടുത്തു വന്നപ്പോഴാണ് സൂപ്പര്‍ മൂണ്‍ എന്ന പദം ആദ്യമുപയോഗിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പരാമര്‍ശിക്കുന്നു. അതേസമയം സൂപ്പര്‍ മൂണിന്റെ ശാസ്ത്രീയ നാമം, പെരിഗീ ഫുള്‍ മൂണ്‍ എന്നാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top