ഹിജാബ്, തട്ടം, യോഗ, മുലയൂട്ടല്‍.. വരുന്നൂ ചാറ്റുകളില്‍ പുതിയ ഇമോജികളുടെ നീളന്‍ നിര

emoji

ലണ്ടന്‍: ഹിജാബ് ധരിച്ച സ്ത്രീ, കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീ, യോഗ ചെയ്യുന്ന വ്യക്തി ഉള്‍പ്പെടെയുള്ള 51 ഇമോജികള്‍ക്ക് രാജ്യാന്തര കണ്‍സോര്‍ഷ്യത്തിന്റെ അംഗീകാരം. യൂണികോഡ് എന്ന രാജ്യാന്തര കണ്‍സോര്‍ഷ്യത്തിന്റെ അംഗീകാരം ലഭിച്ചതിനെ തുടര്‍ന്ന് അടുത്ത വര്‍ഷത്തോടെ പുത്തന്‍ ഇമോജികള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എത്തും.

ഇതോടെ, ടെക്‌സ്റ്റ് സന്ദേശങ്ങളില്‍ വാക്കുകള്‍ക്ക് പകരം ഉപയോഗിക്കുന്ന ചെറു കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ എണ്ണം 1724 ആയി ഉയര്‍ന്നു.

emoji

ജര്‍മനിയില്‍ നിന്നുള്ള 15 വയസ്സുകാരന്‍ റയോഫ് അല്‍ഹുമെദിയാണ് അവള്‍ എന്ന വാക്കിന് പകരമായി ഉപയോഗിക്കാന്‍ ഇമോജികള്‍ പര്യാപ്തമല്ലെന്ന് വ്യക്തമാക്കി കൊണ്ട് പ്രചാരണം ആരംഭിച്ചത്. അതിനാല്‍ ഹിജാബ് ധരിച്ച സ്ത്രീയുടെ ചിത്രം ഇമോജിയായി ഉള്‍പ്പെടുത്താന്‍ അല്‍ഹുമെദിയുടെ നേതൃത്വത്തില്‍ യൂണികോഡിന് മുന്നില്‍ ആവശ്യം ഉന്നയിക്കുകയായിരുന്നു.

തട്ടമിട്ട സ്ത്രീ, മുലയൂട്ടുന്ന സ്ത്രീ, താടിവെച്ച പുരുഷന്‍, മുതിര്‍ന്ന പൗരന്‍ തുടങ്ങിയ ഇമോജികള്‍ക്കും കണ്‍സോര്‍ഷ്യത്തിന്റെ അംഗീകരം ലഭിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഇമോജികളില്‍ തല പൊട്ടിത്തെറിക്കുന്ന, ഛര്‍ദ്ദിക്കുന്ന, യോഗ പരിശീലിക്കുന്ന സ്ത്രീ മുതലായ ഇമോജികളും പുത്തന്‍ നിരയില്‍ ഇടം പിടിക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top