‘എനിക്ക് ശമ്പളം വേണ്ട, പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രം സ്വീകരിക്കും’: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്

donald-trump

വാഷിങ്ടണ്‍: ശമ്പളമായി പ്രതിവര്‍ഷം ഒരു ഡോളര്‍ മാത്രമെ സ്വീകരിക്കുകയുള്ളുവെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിനൊപ്പം ലഭിക്കുന്ന 400000 ഡോളര്‍ ആവശ്യമില്ലെന്നും അവധിക്കാല യാത്രകളില്‍ നിന്നും പിന്മാറുമെന്നും ഡൊണള്‍ഡ് ട്രംപ് വ്യക്തമാക്കി.

താന്‍ ശമ്പളം കൈപറ്റുകയില്ലെന്ന് വ്യക്തമാക്കിയ ഡൊണള്‍ഡ് ട്രംപ്, നിലവിലെ നിയമങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു ഡോളറെങ്കിലും ശമ്പളമായി കൈപ്പറ്റേണ്ടത് നിര്‍ബന്ധമാണെന്നും നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സൂചിപ്പിച്ചു. അതിനാലാണ് താന്‍ ഒരു ഡോളര്‍ സ്വീകരിക്കുന്നതെന്ന് ട്രംപ് കൂട്ടിചേര്‍ത്തു. അമേരിക്കന്‍ മാധ്യമമായ സിബിഎസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഡൊണള്‍ഡ് ട്രംപ്.

കഴിഞ്ഞ സെപ്തംബര്‍ മാസം നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ ക്യാമ്പയിനില്‍ അമേരിക്കന്‍ പ്രസിഡന്റായാല്‍ ശമ്പളം സ്വീകരിക്കുകയില്ലെന്ന് ഡൊണള്‍ഡ് അറിയിച്ചിരുന്നു.

രാജ്യത്തിന് വേണ്ടി ഒട്ടേറെ പണികള്‍ ചെയ്ത് പൂര്‍ത്തീകരിക്കാനുണ്ടെന്നും ജനങ്ങള്‍ക്ക് വേണ്ടി താന്‍ അത് പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞ ട്രംപ്, അവധിക്കാല യാത്രകളില്‍ നിന്നും പിന്‍മാറുമെന്ന് സൂചിപ്പിച്ചു. ഡൊണള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍ മുഴുവന്‍ നേരവും ചെലവഴിക്കില്ലെന്ന സൂചനകളും വന്നിട്ടുണ്ട്.

അതേസമയം, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ ഡൊണള്‍ഡ് ട്രംപിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടന്ന് വരികയാണ്.

DONT MISS
Top