ജപ്പാനില്‍ ശക്തിയേറിയ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തി

japan

representational image

ടോക്യോ: ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തിയേറിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആഴപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാന്റെ കിഴക്കന്‍ തീരമായ ഹോന്‍ഷു ദ്വീപിലാണ് ഭൂചലനം ഉണ്ടായത്.

ഇഷിനോമാകിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനമായ ടോക്യോയില്‍ നിന്നും 250 മൈല്‍ മാത്രം അകലെയാണ് ഇഷിനോമാകി. 2011 ല്‍ ആയിരങ്ങള്‍ക്ക് ജീവനാശം സംഭവിച്ച ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമായ തോഹുകുവിന് 28 മൈല്‍ മാത്രം അകലെയാണ് ഇത്തവണ ഭൂചലനമുണ്ടായത്.

ഭൂകമ്പത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. ഏപ്രിലില്‍ ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയില്‍ ഉണ്ടായ രണ്ട് ഭൂചലനങ്ങളില്‍ 50 പേര്‍ മരിക്കുകയും കനത്ത നാശനഷ്ടമുണ്ടാകുകയും ചെയ്തിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top