നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് ഐഎംഎഫിന്റെ പിന്തുണ

imf

ഫയല്‍ ചിത്രം

വാഷിംഗ്ടണ്‍ : കള്ളപ്പണവും കള്ളനോട്ടും തടയുന്നതിന്റെ ഭാഗമായുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയ്ക്ക് ഐഎംഎഫ് പിന്തുണ. ഇതിന്റെ ഭാഗമായി നോട്ടുകള്‍ പിന്‍വലിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കാണിച്ച ധീരത പ്രശംസനാര്‍ഹമാണ്. അതേസമയം സര്‍ക്കാര്‍ നടപടി സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കാതെ ശ്രദ്ധിക്കണമെന്നും രാജ്യാന്തര നാണയനിധി വക്താവ് ഗാരി റൈസ് പറഞ്ഞു.

അഴിമതിയും കള്ളപ്പണ, കള്ളനോട്ടുകളുടെ അനിയന്ത്രിത ഒഴുക്കും തടയാനുള്ള സര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കുകയാണ്. ഇന്ത്യയില്‍ പ്രതിദിനം വന്‍തോതില്‍ പണ ഇടപാടുകളാണ് നടക്കുന്നത്. നോട്ടുകളുടെ മാറ്റം വിവേകപൂര്‍വം കൈകാര്യം ചെയ്ത് ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി ഒഴിവാക്കണമെന്നും ഐഎംഎഫ് വക്താവ് ആവശ്യപ്പെട്ടു.

ചൊവ്വാഴ്ച രാത്രിയോടെ നോട്ടുകള്‍ പിന്‍വലിച്ചശേഷം അടച്ച ബാങ്കുകള്‍ വ്യാഴാഴ്ചയാണ് തുറന്നത്. അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ക്കായി ബാങ്കുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. എടിഎമ്മുകള്‍ വെള്ളിയാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തനസജ്ജമായെങ്കിലും ഇവിടെയും വന്‍ തിരക്കാണ്. എടിഎമ്മുകളില്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണവുമുണ്ട്.

DONT MISS
Top