നോട്ട് അസാധുവാക്കിയത് മുന്‍സര്‍ക്കാരിന്റെ കാലത്തെങ്കില്‍ പലമന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ: ബാലകൃഷ്ണപിള്ള

balakrishnapilla

ഫയല്‍ ചിത്രം

തിരുവനന്തപുരം : കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കറന്‍സി നോട്ടുകള്‍ പിന്‍വലിച്ച തീരുമാനം വന്നതെങ്കില്‍ പല മന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ എന്ന് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. അഴിമതിയുടെ കറവപ്പശുക്കളായി വകുപ്പുകളെ മാറ്റിയവരാണ് പഴയ പല മന്ത്രിമാരും. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇ പി ജയരാജന്‍ അപരാധം ചെയ്തിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

ഉദ്യോഗസ്ഥ തലത്തില്‍ അഴിമതി തുടര്‍ക്കഥയാണ്. ഉദ്യോഗസ്ഥരുടെ അഴിമതി തുടച്ചുനീക്കാന്‍ ഈ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ല.

ഒരു സമുദായത്തിന്റെയും ആധ്യാത്മിക കാര്യങ്ങളില്‍ സര്‍ക്കാരോ, കോടതിയോ ഇടപെടരുതെന്ന് ശബരിമലയുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി ബാലകൃഷ്ണപിള്ള പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top