‘കാക്കിക്കുള്ളിലെ കലാകാരി’; പാട്ടുവച്ച് നൃത്തം ചെയ്യുന്ന പൊലീസുകാരിയുടെ വൈറല്‍ വീഡിയോ

viral-police-dance2

വീഡിയോയില്‍ നിന്ന്

ദില്ലി: യൂണിഫോമിലുള്ള വനിതാ പൊലീസിന്റെ നൃത്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു ‘കാക്കിക്കുള്ളിലെ കലാഹൃദയം’ എന്ന പ്രയോഗത്തെ അനുസ്മരിപ്പിക്കുന്ന ഈ പ്രകടനം ഹരിയാനയില്‍ നിന്നുള്ള ഒരു പൊലീസുകാരിയുടേതാണ്.

പരിസരം മറന്ന് നൃത്തം ചെയ്യുന്ന വനിതാ പൊലീസുകാരിയാണ് വീഡിയോയില്‍ ഉള്ളതെന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹരിയാണ്‍വി ഭാഷയിലുള്ള ഗാനത്തിനാണ് ഈ കലാകാരി ചുവടു വച്ചത്. ആരാണ് ഈ പൊലീസുകാരി എന്നതിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.

തെരഞ്ഞടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട പൊലീസുകാരിലൊരാളാണ് ഈ ‘ഡാന്‍സര്‍’. ഡ്യൂട്ടിക്കിടയിലെ ബോറടി മാറ്റാനാണ് ഇവര്‍ പാട്ടു വെച്ച് നൃത്തം ചെയ്തത് എന്നാണ് അറിയുന്നത്. രണ്ട് മിനുറ്റ് അഞ്ച് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടു കഴിഞ്ഞത്.

നൃത്തത്തിന്‍റെ വീഡിയോ കാണാം:

DONT MISS