ഹിറ്റ്‌ലറുടെ ഭാര്യയുടെ അടിവസ്ത്രം ലേലത്തില്‍ വിറ്റു; വില കേട്ടാല്‍ ഞെട്ടും

hitler

ഹിറ്റ്‌ലര്‍ ഭാര്യ ഇവ ബ്രോണിനോടൊപ്പം

ലണ്ടന്‍: ജര്‍മന്‍ സ്വേഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറുടെ ഭാര്യയുടെ അടിവസ്ത്രം ലേലത്തില്‍ വിറ്റു പോയി. 3000 പൗണ്ടാണ് ഹിറ്റ്‌ലറുടെ ഭാര്യ ഇവ ബ്രോണിന്റെ അടിവസ്ത്രത്തിന് ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഏഴു മടങ്ങ് അധിക തുകയാണ് ലേലത്തിലൂടെ ലഭിച്ചത്.

ബ്രിട്ടനിലെ ഒരു വ്യക്തിയാണ് വിലയേറിയ അടിവസ്ത്ര സ്വന്തമാക്കിയത്.ഇവ ബ്രോണിന്റെ സ്വര്‍ണ്ണ മോതിരം, ചില്ലുപെട്ടി, ചുവന്ന് ലിപ്സ്റ്റിക് എന്നിവയും വില്‍പനയ്ക്ക് വച്ചിരുന്നു. വോക്കസ്റ്റര്‍ഷയറിലെ ഒരു മ്യൂസിയത്തിലായിരുന്നു ലേലം നടന്നത്. 400 പൗണ്ടായിരുന്നു അടിവസ്ത്രത്തിന് അടിസ്ഥാന വില കണക്കാക്കിയിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലേറെ വിലക്ക് വിറ്റു പോവുകയായിരുന്നു.

പിങ്ക് നിറത്തിലുള്ള അടിവസ്ത്രത്തിന് ലേസ് വര്‍ക്കുകളും ചെയ്തിറ്റുണ്ട്. അടിവസ്ത്രം ബ്രോണിന്റെ നിര്‍ദ്ദേശ പ്രകാരം തന്നെ തുന്നിയതാണെന്നാണ് ലേലം സംഘടിപ്പിച്ചവര്‍ പറഞ്ഞത്. നേരത്തെ ഹിറ്റ്‌ലറുടെ കൂടെ നില്‍ക്കുന്ന ഇവ ബ്രോണിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ 100 പൗണ്ടിന് വിറ്റു പോയിരുന്നു.

DONT MISS
Top