ഒക്ലഹോമായില്‍ ശക്തമായ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തി

oklahoma

ഭൂകന്പത്തെ തുടര്‍ന്നുള്ള ദൃശ്യങ്ങള്‍

കുഷിംഗ് : സെന്‍ട്രല്‍ ഒക്ലഹോമയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. അമ്പതോളം കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. ഭൂചലനത്തിന്റെ പ്രകമ്പനം ടെക്‌സാസ്, ഇല്ലിനോയിസ്, ലോവ മേഖലകളില്‍ വരെ അനുഭവപ്പെട്ടു. എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പ്രാദേശികസമയം ഞായറാഴ്ച രാത്രി 7.44 നായിരുന്നു ഭൂചലനം ഉണ്ടായത്. കുഷിംഗാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് കുഷിംഗിലെ വിദ്യാലയങ്ങള്‍ അടച്ചു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണസംഭരണശാലകളാണ് ഒക്ലഹോമയിലുള്ളത്. എന്നാല്‍ എണ്ണസംഭരണശാലകള്‍ക്ക് നാശനഷ്ടമുണ്ടായതായി റിപ്പോര്‍ട്ടില്ല. അടുത്തിടെ ഒക്ലഹോമയില്‍ റിക്ടര്‍ സ്‌കെയിലില്‍ അഞ്ചിന് മുകളില്‍ രേഖപ്പെടുത്തുന്ന മൂന്നാമത്തെ ഭൂകമ്പമാണ് ഇത്.

അതേസമയം പാലങ്ങള്‍ക്കോ, ദേശീയപാതകള്‍ക്കോ നാശനഷ്ടമുണ്ടായിട്ടില്ലെന്ന് ഒക്ലഹോമ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഭൂകമ്പത്തെത്തുടര്‍ന്ന് നഗരത്തിലേക്കുള്ള വഴികളെല്ലാം പൊലീസ് അധികൃതര്‍ അടച്ചിരിക്കുകയാണ്.

DONT MISS
Top