നശിപ്പിച്ച ഭ്രൂണം അള്‍ത്താരയില്‍ പ്രദര്‍ശിപ്പിച്ച് ട്രംപിനായി വോട്ട് തേടി വൈദികന്‍; പ്രസംഗം ഫെയ്‌സ് ബുക്ക് ലൈവായി (വീഡിയോ)

പവോണിന്റെ വീഡിയോയില്‍ നിന്ന്

പവോണിന്റെ വീഡിയോയില്‍ നിന്ന്

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണം പലതലങ്ങളും കടന്നുപോയിരുന്നു. സ്ഥാനാര്‍ത്ഥികളും അണികളും വോട്ട് അഭ്യര്‍ത്ഥിച്ച് പല പ്രസ്താവനകളും നടത്തി. ഭ്രൂണഹത്യ ചൂണ്ടിക്കാട്ടിയും വോട്ട് അഭ്യര്‍ത്ഥന നടന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന തെളിവുകള്‍ വ്യക്തമാക്കുന്നത്.

ഭ്രൂണഹത്യ ആയുധമാക്കി ട്രംപിനായി വോട്ടുചോദിച്ച് വൈദികന്‍ അള്‍ത്താരയില്‍ പ്രത്യക്ഷപ്പെട്ടു. നശിപ്പിച്ച ഭ്രൂണവുമായിട്ടായിരുന്നു വൈദികന്റെ വോട്ടഭ്യര്‍ത്ഥന. ഭ്രൂണം അള്‍ത്താരയില്‍ കിടത്തി ഫെയ്‌സ് ബുക്ക് ലൈവ് പ്രസംഗം നടത്തിയായിരുന്നു വൈദികന്റെ വോട്ടഭ്യര്‍ത്ഥന.

ഫ്രാങ്ക് പവോണ്‍ എന്ന കത്തോലിക്ക വൈദികനാണ് ഈ കടുംകൈ ചെയ്തിരിക്കുന്നത്. അതും വോട്ടിംഗ് ദിനത്തിന്റെ തലേന്ന്. നിയമപരമായി നശിപ്പിച്ച ഈ ഭ്രൂണം ഒരു പതോളജിസ്റ്റ് തന്നെ അടക്കം ചെയ്യാന്‍ ഏല്‍പ്പിച്ചതാണെന്ന് പവോണ്‍ വീഡിയോയില്‍ പറയുന്നു. ഫെയ്‌സ് ബുക്കില്‍ ലൈവായി അദ്ദേഹം നടത്തിയ പ്രസംഗം വൈറലാവുകയും വലിയതോതില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു.

അമേരിക്കയില്‍ ഭ്രൂണഹത്യ തുടരാന്‍ അനുവദിക്കണോ എന്ന് നമ്മള്‍ തീരുമാനിക്കണമെന്ന് ഫാദര്‍ വീഡിയോയില്‍ ആവശ്യപ്പടുന്നു. ഡെമോക്രാറ്റിക് വിഭാഗം പറയുന്നത് ഭ്രൂണഹത്യ തുടരണമെന്നാണ്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡൊണാള്‍ഡ് ട്രംപും പറയുന്നത് കുഞ്ഞുങ്ങളെ സംരക്ഷിക്കണം എന്നാണ്. ഫ്രാങ്ക് പാവോണ്‍ പറയുന്നു.

വീഡിയോ ഇതിനോടകം തന്നെ വ്യാപകമായി ഷെയര്‍ചെയ്യപ്പെട്ട് കഴിഞ്ഞു. 44 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ഇതിനോടതം മൂന്ന് ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. ഭ്രൂണഹത്യയ്‌ക്കെതിരെ സജീപ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന വ്യക്തിയാണ് പവോണ്‍.

അതേസമയം പവോണിന്റെ നടപടി ദൈവനിന്ദയും സഭാചട്ടങ്ങളുടെ ലംഘനവുമാണെന്ന് സഭാനേതൃത്വം അറിയിച്ചു. പരിപാവനമായ ആരാധനയ്ക്ക് മാത്രമാണ് അള്‍ത്താര ഒരുക്കിയിരിക്കുന്നത്. അവിടെ നശിപ്പിച്ച ഭ്രൂണം കിടത്തി രാഷ്ട്രീയ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നത് അംഗീകരിക്കാനാകില്ല. സഭാ നേതൃത്വം വ്യക്തമാക്കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top