പുത്തന്‍ ലെവിസ് ജീന്‍സ് വില്‍പനയ്ക്ക്; ‘123 വര്‍ഷം മാത്രം പഴക്കം, വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ’

pant

പോര്‍ട്ട്‌ലാന്റ്: പ്രശസ്തരായ താരങ്ങളുടെ വസ്ത്രങ്ങളും അവര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളൊക്കെ ലേലത്തില്‍ വെയ്ക്കാറുണ്ട്. പലപ്പോഴും കോടികള്‍ക്കാണ് അത്തരം വസ്തുക്കളൊക്കെ ലേലത്തില്‍ വിറ്റുപോവാറ്. എന്നാല്‍ ഇതാ ഒരു ജീന്‍സിന്റെ ലേലമാണ് ഇപ്പോള്‍ ലോകം ഉറ്റു നോക്കുന്നത്.

ലേലത്തില്‍ വെക്കാന്‍ മാത്രം എന്താണ് ഈ ജീന്‍സിന്റെ പ്രത്യേകത എന്നു ചോദിച്ചാല്‍ ഒന്നും തന്നെയില്ല എന്നതായിരിക്കും മറുപടി. കാലപ്പഴക്കം കൊണ്ടാണ് ജീന്‍സ് താരമാവുന്നത്. പത്തും പതിനഞ്ചും വര്‍ഷമല്ല, 123 വര്‍ഷമാണ് ഈ പുതു പുത്തന്‍ ജീന്‍സിന്റെ പഴക്കം.

ഡാനിയല്‍ ബക്ക് എന്ന ലേലക്കമ്പനിയാണ് ജീന്‍സ് ലേലത്തിനെത്തിക്കുന്നത്. പുത്തന്‍ ലെവിസ് ജീന്‍സ്, 123 വര്‍ഷം മാത്രം പഴക്കം, വളരെ കുറച്ച് മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ എന്ന പരസ്യ വാചകത്തോടെയാണ് ജീന്‍സിനെ ലേലത്തില്‍ വെച്ചിരിക്കുന്നത്.

levis

അരിസോണയിലെ ഒരു സ്‌റ്റോര്‍ കീപ്പര്‍ 1893ല്‍ വാങ്ങിച്ച ജീന്‍സാണിതെന്നാണ് പറയപ്പെടുന്നത്. വളരെ കുറച്ച് ദിവസങ്ങള്‍ മാത്രം ഉപയോഗിച്ച ജീന്‍സ് ഇത്രയും കാലം പെട്ടിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. ജീന്‍സിനുവേണ്ടിയുള്ള ലേലം മുന്‍പ് നടത്താന്‍ ഉദ്ധേശിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങളാല്‍ മാറ്റി വെക്കുകയായിരുന്നു. ഇത്തരത്തില്‍ 1880ല്‍ നിര്‍മ്മിച്ച ജീന്‍സ് 2005ല്‍ ലേലത്തില്‍ വെച്ചപ്പോള്‍ 60,000 ഡോളറിനാണ് വിറ്റുപോയത്. അത് കൊണ്ട് തന്നെ ഇത്തവണയും വന്‍ പ്രതീക്ഷയാണ് കമ്പനിക്കുള്ളത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top