ലാല്‍ നടനകലയുടെ കൗതുകവും വിസ്മയവും, ആ കൗതുകമാണ് മലയാള സിനിമയെ 100 കോടി ക്ലബ്ബില്‍ എത്തിച്ചത്: സുരേഷ് ഗോപി

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

മോഹന്‍ലാലിനെ പ്രശംസകൊണ്ട് മൂടി നടനും എംപിയുമായ സുരേഷ് ഗോപി. നടനകലയുടെ കൗതുകവും വിസ്മയവുമാണ് മോഹന്‍ലാല്‍, നായക സങ്കല്‍പ്പത്തിന് പുതിയ ഭാഷ്യം കുറിച്ച ആ മുഖത്തെ കൗതുകമാണ് മലയാള സിനിമയെ ഇന്ന് നൂറുകോടി ക്ലബ്ബിലേക്ക് എത്തിച്ചിരിക്കുന്നത്. സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. നടനവിസ്മയം എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

പ്രേംനസീര്‍ നായക സങ്കല്‍പ്പങ്ങളുടെ ആള്‍രൂപമായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് പുതിയൊരു മുഖവുമായി മോഹന്‍ലാല്‍ മലയാള സിനിമയിലേക്ക് എത്തുന്നത്. അന്ന് ലാലിന്റെ മുഖകാന്തിയെ കുറിച്ച് പല അഭിപ്രായങ്ങളും ഉയര്‍ന്നു. എന്നാല്‍ ആ മുഖത്തെ കൗതുകവും വിസ്മയവുമാണ് ലാല്‍ എന്ന നടനെ ഇന്നും സിനിമയുടെ പ്രിയങ്കരനാക്കുന്നത്.

കമല്‍ഹാസന്‍ എന്ന നടനകാന്തിയാണ് തനിക്ക് സിനിമയിലേക്ക് വരാന്‍ പ്രചോദനമായതെന്ന് സുരേഷ് ഗോപി പറഞ്ഞു. എന്നാല്‍ പിന്നീട് സിനിമയുടെ കൗതുകവും വിസ്മയവും എല്ലാം ആസ്വദിക്കാനായത് മോഹന്‍ലാല്‍ എന്ന നടനെ കണ്ടുകൊണ്ടായിരുന്നു. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വിസ്മയമായി സ്‌ക്രീനില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആ മുഖവും അഭിനയവും കണ്ട് തിയേറ്ററിലെ പ്രകമ്പനങ്ങള്‍ക്കൊപ്പം ലയിച്ചുനിന്ന കോളെജ് വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പിന്നീട് ലാലിനെ കെട്ടിപ്പിടിച്ച് കിടക്കാനുള്ള ഭാഗ്യം നല്‍കിയ സൗഹൃദവും ആത്മബന്ധവും തൊഴില്‍ ബന്ധവും എല്ലാം ഇന്നും സൂക്ഷിക്കുന്നു. സുരേഷ് ഗോപി പറഞ്ഞു.

DONT MISS
Top