നിങ്ങള്‍ വിഷാദരോഗിയാണോ? എങ്കില്‍ മ്യൂസിക് തെറാപ്പി ഒന്ന് പരീക്ഷിക്കാം

music-therapy

പ്രതീകാത്മക ചിത്രം

സംഗീതം ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. മനുഷ്യമനസ്സിനെ ശക്തമായി സ്വാധീനിക്കാന്‍ സംഗീതത്തിന് കഴിയുന്ന പോലെ മറ്റൊന്നിനും സാധിക്കില്ല. ഇത്തരത്തില്‍ സംഗീതത്തെ ഇഷ്ടപ്പെടുന്നവര്‍ക്കായിതാ ഒരു സന്തോഷ വാര്‍ത്ത. വിഷാദരോഗത്തിന് അടിമയായ കുട്ടികളുടെയും യുവാക്കളുടെയും മാനസികപ്രശ്‌നങ്ങള്‍ കുറയ്ക്കാനും സംഗീതം സഹായിക്കുമെന്നു പുതിയ പഠനം തെളിയിക്കുന്നു.

വിഷാദ രോഗികളായ കുട്ടികളും യുവാക്കളുമടങ്ങുന്ന 251 പേരെയാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. ശേഷം ഇവരെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചു. പിന്നീട് ഒരു ഗ്രൂപ്പിന് സാധാരണ ചികിത്സയും ഒരു ഗ്രൂപ്പിന് സംഗീത ചികിത്സയും നല്‍കി. ഇതില്‍ മ്യൂസിക് തെറാപ്പി ചെയ്ത കുട്ടികളില്‍ വന്‍ മാറ്റമാണ് സംഭവിച്ചത്. സംഗീത ചികിത്സ ലഭിച്ച 8നും 16നും വയസ്സിനിടയിലുള്ള കുട്ടികളുടെ വിഷാദ രോഗം കുറഞ്ഞതായി കണ്ടെത്തി.

സാധാരണ ചികിത്സകൊണ്ടുണ്ടാകുന്നതിനേക്കാള്‍ മികച്ച ഫലമാണ് മ്യൂസിക് തെറാപ്പി നല്‍കുന്നതെന്നു യുകെയിലെ ബോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നു. രോഗികളുടെ വിഷാദവും ആശങ്കയും കുറയ്ക്കാന്‍ സംഗീത ചികിത്സകൊണ്ടു സാധിക്കുമെന്നു കണ്ടെത്തിയതായി ഗവേഷണത്തിനു നേതൃത്വം നല്‍കിയ പ്രൊഫസര്‍ സാം പോര്‍ട്ടര്‍ പറഞ്ഞു.

DONT MISS
Top