സന്ദര്‍ശകരെ വിസ്മയിപ്പിക്കാന്‍ ദുബായിയില്‍ ദിനോസര്‍ പാര്‍ക്കൊരുങ്ങി

dinosar

ദുബായ്: ദുബായിയില്‍ സന്ദര്‍ശകരെ വിസ്മയിപ്പിക്കാന്‍ ദിനോസര്‍ പാര്‍ക്ക് ഒരുങ്ങി. ചെറുതും വലുതുമായ നൂറുകണക്കിന് ദിനോസറുകളാണ് സബീല്‍ പാര്‍ക്കില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത്. ദുബായ് ഗാര്ഡകന്‍ ഗ്ലോയുടെ ഭാഗമായാണ് ദിനോസര്പാലര്ക്ക് തയ്യാറാക്കിയിരിക്കുന്നത്. ഞായറാഴ്ച്ചമുതലാണ് ഗാര്‍ഡന്‍ ഗ്ലോ ദിനോസര്‍ പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുക.

തലയും വാലും അനക്കി ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന നൂറിലധികം ദിനോസറുകളാണ് സബീല്‍ പാര്‍ക്കില്‍ അണിനിരന്നിരിക്കുന്നത്. സബീല്‍ പാര്‍ക്കിന്റെ ഒരു ഭാഗത്ത് ഇരുമ്പ് വേലിക്കകത്താണ് ദിനോസര്‍ പാര്‍ക്ക് ക്രമീകരിച്ചിരിക്കുന്നത്. സന്ധ്യകഴിയുന്നതോടു കൂടിയാണ് ദിനോസര്‍ പാര്‍ക്ക് കൂടുതല്‍ ആകര്‍ഷണമാക്കുക. ഇരുട്ടിനും വൈദ്യുതിവെളിച്ചത്തിനും ഇടിയില്‍ ഒരു ചെറു ജുറാസിക് പാര്‍ക്കിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്

വിവിധ വിഭാഗങ്ങളില്‍പ്പെട്ട ദിനോസറുകളാണ് പാര്‍ക്കിലുള്ളത്. ദിനോസറുകളെകുറിച്ച് കുട്ടികള്‍ക്ക് മനസിലാക്കുന്നതിനാണ് പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ദുബായ് ഗാര്‍ഡന്‍ ഗ്ലോയുടെ രണ്ടാംപതിപ്പിന്റെ ഭാഗമാണ് ദിനോസര്‍ പാര്‍ക്ക്.ഗാര്‍ഡന്‍ ഗ്ലോ എന്ന തിളങ്ങുന്ന ഉദ്യാനവും സബീല്‍ പാര്‍ക്കില്‍ ഒരുങ്ങികഴിഞ്ഞു. ദിനോസര്‍ പാര്‍ക്ക് അടക്കം ഒട്ടേറെ പുതുമകളോടെയാണ് ഇത്തവണ ഗാര്‍ഡന്‍ ഗ്ലോ ഒരുങ്ങിയിരിക്കുന്നത്.

DONT MISS
Top