ക്രീസില്‍ ബാറ്റ്സ്മാന്റെ ‘വാള്‍പയറ്റ്’; അമ്പരന്ന് ക്രിക്കറ്റ് ലോകം

batsman

ലണ്ടന്‍: ട്വന്റി-ട്വന്റി പോലുള്ള കുട്ടിക്രിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ വ്യത്യസ്ത ഷോട്ടുകള്‍ക്കു മുതിരാറുണ്ട്. ചുരുങ്ങിയ ബോളുകളില്‍ വളരെ വേഗം റണ്‍ സ്‌കോര്‍ ചെയ്യുന്നതിന് വേണ്ടിയാണിത്. അത്തരത്തിലൊരു ഷോട്ടാണ് നവമാധ്യമങ്ങളില്‍ ക്രിക്കറ്റ് ആരാധകരെ പൊട്ടിച്ചിരിപ്പിക്കുന്നത്.

ഇംഗ്ലണ്ടില്‍ നടന്ന ഒരു ക്രിക്കറ്റ് മത്സരത്തിനിടെയാണ് ബൗളറെ തീര്‍ത്തും കണ്‍ഫ്യൂഷനിലാക്കിയ ഷോട്ട് പിറന്നത്. ക്രീസിലുള്ള ബാറ്റ്‌സ്മാന്‍ വാള്‍ ചുഴറ്റുന്ന പോലെ തന്റെ ബാറ്റ് ചുഴറ്റുകയാണ് ചെയ്യുന്നത്. എവിടെ പന്തെറിയണമെന്ന് മനസ്സിലാകാതെ കുഴഞ്ഞ ബൗളര്‍ ഒടുവില്‍ മിഡില്‍ സ്റ്റംപിന് നേരെ ബൗള്‍ ചെയ്തു. പന്തിനെ ബൗണ്ടറിയിലേക്ക് തിരിച്ച് വിടാനും ബാറ്റ്‌സ്മാന് കഴിഞ്ഞു.

ഇംഗ്ലണ്ട് ക്രിക്കറ്റിന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് ഈ അപൂര്‍വ്വയിനം ബാറ്റിംഗിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വീഡിയോ ഷെയര്‍ ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top