ലോകത്തിലെ തന്നെ ഏറ്റവും വലിയ മയക്ക് മരുന്ന് വേട്ട; രാജസ്ഥാനില്‍ ബോളിവുഡ് നിര്‍മാതാവ് അറസ്റ്റില്‍

പ്രതീകാത്മ ചിത്രം

പ്രതീകാത്മ ചിത്രം

ദില്ലി: രാജസ്ഥാനിലെ ഉദയ്പൂരില്‍ വന്‍ മയക്ക് മരുന്ന വേട്ട. 5000 കോടി രൂപയോളം വിലമതിക്കുന്ന മയക്ക് മരുന്നാണ് റവന്യൂ ഇന്റലിജന്‍സ് പിടിച്ചെടുത്തത്. ഉദയ്പൂരിലെ ഔഷധ നിര്‍മാണ ശാലയില്‍ നിന്നും, രണ്ട് ഗോഡൗണില്‍ നിന്നുമാണ് റെയ്ഡില്‍ ലഹരി മരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ബോളിവുഡ് നിര്‍മാതാവ് സുഭാഷ് ദുദാനിയെ റവന്യൂ ഇന്റലിജന്‍സ് അറസ്റ്റ് ചെയ്തു. ദുദാനിയുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറിയും ഗോഡൗണും.

23.5 മെട്രിക് ടണ്‍ ഭാരം വരുന്ന മാന്‍ഡ്രോക്‌സ് എന്ന മയക്ക് മരുന്നാണ് പിടിച്ചെടുത്തത്. ലോകത്തില്‍ തന്നെ പിടിച്ചെടുത്തിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന അളവിലുള്ളതാണ് ഇതെന്ന് കേന്ദ്ര എക്‌സൈസ് ആന്‍ഡ് കസ്റ്റംസ് ചെയര്‍മാന്‍ നജീബ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ദക്ഷിണാഫ്രിക്ക, മൊസംബിക് എന്നീ വിദേശ മാര്‍ക്കറ്റുകള്‍ ലക്ഷ്യംവെച്ചുള്ള ലഹരി മരുന്നുകളാണ് പിടിച്ചെടുത്തിരിക്കുന്നത്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെയായിരുന്നു റവന്യൂ ഇന്റലിജന്‍സിന്റെ റെയ്ഡ്.

ഡാന്‍സ് പാര്‍ട്ടികളെ ലക്ഷ്യം വെച്ചുള്ള മരുന്നുകളാണ് പിടിച്ചെടുത്തതില്‍ അധികവും. അന്തര്‍ദേശിയ വിപണിയില്‍ ഒരു കിലോ ഗ്രാമിന് 20 ലക്ഷം രൂപ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത മരുന്നുകള്‍. രാജസ്ഥാന്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനികള്‍ ഇത്തരത്തില്‍ വിദേശ മാര്‍ക്കറ്റുകള്‍ ലക്ഷ്യം വെച്ചുള്ള ലഹരി മരുന്ന് നിര്‍മാണം നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയില്‍ തുച്ചമായ ചിലവില്‍ നിര്‍മിക്കുന്ന ലഹരി മരുന്നുകള്‍ക്ക് വിദേശ മാര്‍ക്കറ്റില്‍ ഇരട്ടിയിലധികം വില ലഭിക്കും എന്നതാണ് മയക്ക് മരുന്ന മാഫിയകള്‍ ഇന്ത്യയില്‍ പിടിമുറുക്കാന്‍ കാരണം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top